ആസ്‌ക് ആലംപാടി ഫിഫ വേള്‍ഡ് കപ്പ് പ്രവചന മത്സര വിജയിയെ പ്രഖ്യാപിച്ചു

വിദ്യാനഗര്‍: ആലംപാടി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് (ആസ്‌ക് ആലംപാടി) നെഹ്റു യുവ കേന്ദ്രയുടെ സഹകരണത്തോടെ നടത്തിയ ഫിഫ വേള്‍ഡ് കപ്പ് പ്രവചന മത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. മുന്നൂറില്‍പരം അപേക്ഷരില്‍ നിന്ന് ഒമ്പത് ശരിയുത്തരത്തില്‍ നുറുക്കെടുപ്പിലൂടെ ബാദ്ഷ ചിമ്മിനടുക്കയാണ് സയാന്‍ അപ്പാര്‍ട്ട്‌മെന്റ് സ്‌പോണ്‍സര്‍ ചെയ്ത അവാര്‍ഡിന് അര്‍ഹനായത്.
ക്ലബ് പ്രസിഡന്റ് സലീം ആപയുടെ സാന്നിധ്യത്തില്‍ സയാന്‍ നുറുക്കെടുപ്പ് നടത്തി. ജോയിന്റ് സെക്രട്ടറിമാരായ ഹാഷി നാല്‍ത്ത്ടുക്ക, റിഷാല്‍ കന്നിക്കാട് (ഇച്ചു) തുടങ്ങിയവര്‍ സംബന്ധിച്ചു.
ജേതാവിനുള്ള സമ്മാനം ക്ലബ്ബില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ കൈമാറുമെന്ന് കമ്മിറ്റി അറിയിച്ചു

KCN

more recommended stories