അവിശ്വാസ പ്രമേയം ലോക്‌സഭയില്‍; ശിവസേന വിട്ടുനില്‍ക്കുന്നു

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം വെള്ളിയാഴ്ച ലോക് സഭ പരിഗണിക്കും. ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് അടുത്തിടെ എന്‍ഡിഎ സഖ്യം വിട്ട തെലുഗുദേശം പാര്‍ട്ടിയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പശുവിന്റെ പേരിലുള്ള അതിക്രമങ്ങള്‍, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍,വിദേശ നയം , സാമ്ബത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങള്‍ പ്രതിപക്ഷവും ആയുധമാക്കും.

അവിശ്വാസ പ്രമേയത്തിന് മേലുള്ള ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി വെള്ളിയാഴ്ചത്തെ സമ്മേളനം പൂര്‍ണമായും നീക്കി വെച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ അവിശ്വാസ പ്രമേയം പരാജയപ്പെടാനാണ് സാധ്യത .534 അംഗ സഭയില്‍ നിലവില്‍ എന്‍ഡിഎയ്ക്ക് 314 അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്. യുപിഎ അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ക്ക് 231 അംഗങ്ങളും ഉണ്ട്. ഈ സംഖ്യ 268 ല്‍ എത്തിക്കുക എന്നുള്ളത് ഒരു പരിധിവരെ അസാധ്യമാണ്.

അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ബിജെപിക്ക് അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ 3 മണിക്കൂര്‍ 33 മിനിറ്റ് സമയം ലഭിക്കും. കോണ്‍ഗ്രസിന് 38 മിനിറ്റ് മാത്രമാണ് ലഭിക്കുക. അംഗബലം അനുസരിച്ചാണ് സമയം അനുവദിച്ചിരിക്കുന്നത്. അവിശ്വാസ പ്രമേയത്തെ വിജയിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്ബ് പ്രതിപക്ഷ ഐക്യനിര ഉണ്ടാക്കാനാള്ള അവസരമായാണ് കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തെ കാണുന്നത്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോക്‌സഭ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം പരിഗണിക്കുന്നത്.

KCN

more recommended stories