മഴ മേളം 2018: സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

ചെങ്കള: ചെങ്കള ഗ്രാമപഞ്ചായത്തിലെ സ്‌കൂള്‍ കുട്ടികള്‍ക്കായി നടക്കുന്ന ദ്വിദിനമഴക്കാല സഹവാസ ക്യാമ്പ് മഴ മേളം 2018 പൈക്ക എ കെ എം എം എ യു പി സ്‌കൂളില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷാഹിന സലീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് ജനപ്രതിനിധികള്‍ പി.ടി.എ ഭാരവാഹികള്‍ ഒ.എസ്.എ പ്രതിനിധികള്‍ സ്‌കൂള്‍ മാനേജര്‍ എന്‍ ഗംഗാധര മണിയാണി കുടുംബശ്രീ എ.ഡി.എം സി ഹരിദാസ് മാസ്റ്റര്‍ ചെയര്‍പേഴ്‌സണ്‍ ശ്രീമതി ഖദീജ കെ.എ എന്നിവര്‍ സംബന്ധിച്ചു. ഇതോടനുബന്ധിച്ച് ചാന്ദ്രദിന ശാസ്ത്ര പ്രദര്‍ശനം, പഴമയുടെ പ്രൗഢി വിളിച്ചോതുന്ന കാര്‍ഷികോപകരണ പ്രദര്‍ശനം 128 വിഭവങ്ങ ളു മാ യി ചക്കപ്പെരുമ വിളിച്ചോതുന്ന ചക്ക ഫെസ്റ്റ് തുടങ്ങിയ സ്റ്റാളുകളും ഒരുക്കിയിരുന്നു’ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബാലകൃഷ്ണ എം സ്വാഗതവും ശശിധരന്‍ എം നന്ദിയും അറിയിച്ചു. എന്‍ നിര്‍മ്മല്‍കുമാര്‍ ക്യാമ്പിന് നേതൃത്വം നല്‍കുന്നു.

KCN

more recommended stories