വിവിധയിനം കര്‍മ്മപദ്ധതിയുമായി കുമ്പള മേഖല എസ് കെ എസ് എസ് എഫ്

കുമ്പള : വിവിധ കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കി എസ് കെ എസ് എസ് എഫ് കുമ്പള മേഖല കൗണ്‍സില്‍ മീറ്റ് സമാപിച്ചു. ഉളുവാര്‍ ശംസുല്‍ ഉലമ ഇസ്ലാമിക്ക് സെന്ററില്‍ നടന്ന കൗണ്‍സില്‍ മീറ്റ് മേഖലാ പ്രസിഡന്റ് റഫീഖ് ദാരിമിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് ഹംദുല്ല തങ്ങള്‍ മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറിയേറ്റ് അംഗം സലാം ഫൈസി പേരാല്‍ ക്ലാസ്സിന് നേതൃത്വം നല്‍കി.ജില്ലാ വൈസ് പ്രസിഡന്റ് സുബൈര്‍ നിസാമി കളത്തൂര്‍, സര്‍ഗലയം സംസ്ഥാന കണ്‍വീനര്‍ മൂസ നിസാമി നാട്ടക്കല്‍,മൊയ്തു പൂക്കട്ട, രിയാസ് പേരാല്‍, മുഹമ്മദ് ഫൈസി, ജംഷീര്‍ മൈമൂന്‍ നഗര്‍, അലി നീറോളി, ഹുസൈന്‍ ഉളുവാര്‍, അസീസ് ആരിക്കാടി, യൂസുഫ് ബംബ്രാണ, ഉനൈസ്, എ ബി എസ് ആരിക്കാടി, ശരീഫ്, കരീം ഫൈസി, അബ്ദുല്‍ ഖാദിര്‍ മൗലവി, ഹനീഫ്, ഫസല്‍, ശംസുദ്ധീന്‍ വളവില്‍, ബശീര്‍ ഫൈസി, ശക്കീല്‍ അസ്ഹരി, അസീസ് ബേക്കൂര്‍, മുഹമ്മദ് അലി, അഫ്രീദ് അസ്ഹരി, നിസാമുദ്ധീന്‍ അസ്ഹരി, നാസിര്‍ ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു. മേഖലാ ജനറല്‍ സെക്രട്ടറി കബീര്‍ ഫൈസി പെരിങ്കടി സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി റാസിഖ് ഹുദവി പേരാല്‍ നന്ദിയുീ പറഞ്ഞു.

KCN

more recommended stories