അസംബ്ലി ഹാള്‍ നിര്‍മ്മിച്ചു നല്‍കി

നീലേശ്വരം: കുവൈത്തിലെ കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയായ കെ ഇ എ കുവൈത്ത് പതിമൂന്നാം വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നീലേശ്വരം നഗരസഭ പ്രത്യാശ ബഡ്‌സ് സ്‌കൂളിന് അസംബ്ലി ഹാള്‍ നിര്‍മ്മിച്ചു നല്‍കി.

കെ ഇ എ സെന്‍ട്രല്‍ കമ്മിറ്റി അംഗം പുഷ്പരാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫസര്‍ കെ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് ചെയര്‍പേഴ്‌സണ്‍ ശാന്തമ്മ മുഖ്യാതിഥിയായിരുന്നു. കെ ഇ എ കുവൈത്ത് ട്രഷര്‍ രാമകൃഷ്ണന്‍ കള്ളാര്‍ സംഘടനയുടെ സഹായ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.

മരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി എം സന്ധ്യ, ക്ഷേമ കാര്യ വകുപ്പ് ചെയര്‍പേഴ്‌സണ്‍ പി രാധ, വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ മുഹമ്മദ് റാഫി , കെ ഇ എ കുവൈറ്റ് ജോയിന്റ് സെക്രട്ടറി നാസര്‍ ചുള്ളിക്കര, ബഡ്‌സ് സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് രാജന്‍ ടി, മുന്‍സിപ്പല്‍ സെക്രട്ടറി മനോജ് കുമാര്‍, പ്രത്യാശ ബഡ്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജലജ, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മാരായ കെ പി ശശികുമാര്‍, എം വി സുരേന്ദ്രന്‍, പ്രകാശന്‍, ബീന ടിപി, കെ പി ഉഷ, മാധ്യമ പ്രതിനിധി ബഷീര്‍ ആറങ്ങാടി, കെ ഇ എ കുവൈത്ത് അംഗങ്ങളായ ഹാരിസ് മുട്ടുന്തല, മുഹമ്മദ് അദ്ദാദ്, ബാലന്‍ എ കെ, ബാലന്‍ കെ പി, അബ്ദുല്ല, സുമേഷ് രാജ്, കണ്ണന്‍ , കുമാരന്‍ പിവി , സുനില്‍കുമാര്‍, എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

പ്രത്യാശ ബഡ്‌സ് സ്‌കൂളിലെ കൊച്ചുമിടുക്കന്‍മാര്‍ വൈകല്യങ്ങള്‍ മറന്ന് കലാപരിപാടികള്‍ അവതരിപ്പിച്ചു. കെ ഇ എ കുവൈറ്റ് ജോയിന്റ് സെക്രട്ടറി ഹനീഫ് പാലായി സ്വാഗതവും, മീഡിയ കണ്‍വീനര്‍ സമിഉല്ല നന്ദിയും പറഞ്ഞു.

KCN

more recommended stories