ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും

കൊല്ലം: കഴിഞ്ഞ 50 ദിവസമായി തുടരുന്ന ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കും. മത്സ്യബന്ധന ബോട്ടുകളുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി കടലില്‍ പോകാനുള്ള ഒരുക്കത്തിലാണ് തൊഴിലാളികള്‍. എന്നാല്‍ ഡീസല്‍ വില വര്‍ദ്ധിച്ചത് തൊഴിലാളികളെ ആശങ്കയിലാക്കിയിട്ടുണ്ട്.

ജൂണ്‍ പത്തിനായിരുന്നു ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇത്തവണ മഴ ധാരാളമായി ലഭിച്ചതിനാല്‍ ചാകര ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍. എന്നാല്‍ കാറ്റും കോളും ശക്തമായി കടല്‍ പ്രതികൂലമായാല്‍ വീണ്ടും ജോലിക്ക് പോകാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടാകും എന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു.

നിരോധനം കഴിഞ്ഞ് ചുരുങ്ങിയത് മൂന്ന് ദിവസം കഴിഞ്ഞാല്‍ മാത്രമേ മത്സ്യമാര്‍ക്കറ്റുകള്‍ ഉണരുകയുള്ളു. കണവ, ചെമ്മീന്‍ തുടങ്ങിയവയാണ് നിരോധനം കഴിഞ്ഞാല്‍ ആദ്യം ലഭിക്കുന്ന മത്സ്യങ്ങള്‍. ഇവയ്ക്കായി പ്രത്യേക വലകളാണ് ഉപയോഗിക്കുന്നത്.

KCN

more recommended stories