തലസ്ഥാനത്ത് മയക്കുമരുന്നുമായി നാലുപേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് അത്യപ്പൂര്‍വ്വ ഇനം മയക്കുമരുന്നുമായി നാലുപേര്‍ കസ്റ്റഡിയില്‍. ആറ്റിങ്ങല്‍ സ്വദേശികളായ ശശിധരന്‍, അനില്‍കുമാര്‍, നഹാസ്, സാജി എന്നീവരെയാണ് പൊലീസ് പിടികൂടിയത്.’മെത് ‘ എന്ന മയക്കുമരുന്നാണ് സിറ്റി ഷാഡോ പൊലീസ് ഇവരില്‍ നിന്നും പിടികൂടിയത്.

ലോകത്ത് ഇന്നോളം കണ്ടെത്തിയ മാരക ലഹരി മരുന്നുകളിലൊന്നായ മെതാംഫെറ്റാമിന്‍ എന്ന അത്യപ്പൂര്‍വ്വ ഇനം മയക്കുമരുന്നുമായിട്ടാണ് നാല് തിരുവനന്തപുരം സ്വദേശികളെ സിറ്റി പോലീസിന്റെ ഷാഡോ സംഘം അറസ്റ്റ് ചെയ്തത്.

അന്താരാഷ്ട്ര മയക്കുമരുന്ന് വിപണയില്‍ ഒരു കോടി രൂപ വിലയുളള ഈ ലഹരിമരുന്ന് ലാബില്‍ അതിസൂക്ഷ്മമായി നിര്‍മ്മിച്ചെടുക്കുന്നതാണ് സിറ്റി പോലീസ് കമ്മീഷണര്‍ പി പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മനുഷ്യ ശരീരത്തിലെ നാഡീവ്യൂഹത്തെയും തലച്ചോറിനേയും തകര്‍ത്ത് കളയുന്ന ഈ അത്യപ്പൂര്‍വ്വ ഇനം മയക്കുമരുന്നിന് ഗ്രാമിന് മാത്രം 10000 രൂപയിലേറെ വിലവരും.

ഒരിക്കല്‍ ഉപയോഗിച്ചാല്‍ പിന്നെ ഈ മയക്കുമരുന്ന് ഇല്ലാതെ ജീവിക്കാനാവില്ല എന്നതാണ് ഇതിനെ അപകടകാരിയാക്കുന്നത്. ഉപയോഗിക്കുന്നവരില്‍ അധികവും ആത്മഹത്യയിലാണ് അഭയം തേടിന്നത് എന്നതും ഈ മയക്കുമരുന്നിനെ അപകടകാരിയാക്കുന്നു.

തിരുവനന്തപുരത്തെ ഒരു പ്രശസ്ത കലാലയത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയുടെ പെരുമാറ്റത്തില്‍ വന്ന മാറ്റത്തെ പിന്തുടര്‍ന്നാണ് സിറ്റി പോലീസ് ഈ മയക്കുമരുന്ന് ലോബിയിലെ ഇങ്ങേ അറ്റത്തെ കണ്ണികളെ വലയിലാക്കിയത്.

വീട്ടില്‍ നിന്ന് വന്‍ തുകകള്‍ കൈക്കലാക്കിയ വിദ്യാര്‍ത്ഥി പലഘട്ടത്തിലും അക്രമാസക്തനായതിനെ തുടര്‍ന്ന് വീട്ടുകാര്‍ രഹസ്യമായി പൊലീസിനെ വിവരം അറിയിക്കുകയാകുന്നു. പൊലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിയെ ഉപയോഗിച്ച് മയക്കുമരുന്ന് സംഘത്തെ പൊലീസ് വലയിലാക്കുകയായിരുന്നു.

KCN

more recommended stories