ഭാര്യയേയും മകനേയും മണ്ണെണ്ണ ഒഴിച്ച് കൊല്ലാന്‍ ശ്രമിച്ചശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

പാലാ: കിടങ്ങൂരില്‍ ഭാര്യയുടെയും മകന്റെയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ചശേഷം ഭര്‍ത്താവ് മിഷ്യന്‍ വാള്‍ ഉപയോഗിച്ച് കഴുത്തറുത്ത് അത്മഹത്യ ചെയ്തു. കുമ്മണ്ണൂര്‍ ചെമ്പിളാവ് കടവ് ഭാഗത്ത് പാതയില്‍ മോഹനന്‍ (52) ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് അഞ്ചിന് ചെമ്പിളാവിലെ വീട്ടിലാണ് സംഭവം. ഭാര്യ രാധയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കത്തിക്കാന്‍ ശ്രമിച്ച ശേഷം ഇയാള്‍ വീടിന് പിന്നില്‍ മിഷ്യന്‍വാള്‍ എടുത്ത് സ്വയം കഴുത്തറുക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മദ്യപിച്ച് വീട്ടില്‍ എത്തി സ്ഥിരമായി ഭാര്യയുമായി വഴക്കുണ്ടാകാറുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് സംഭവം. ചൊവ്വാഴ്ച വെകിട്ട് മദ്യപിച്ചെത്തിയ മോഹനന്‍ ഭാര്യയുടെയും മകന്റെയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ചപ്പോള്‍ ഇരുവരും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. മോഹനന്റെ മൃതദേഹം പാലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

KCN

more recommended stories