ചെമനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 93-94 എസ്.എസ്.എല്‍.സി. ബാച്ച് സംഗമം ആഗസ്റ്റ് 5 ന്

കാസര്‍കോട്: ചെമനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 1993-94 എസ്.എസ്.എല്‍.സി. ബാച്ചിന്റെ രജത ജൂബിലി വര്‍ഷത്തില്‍ സഹപാഠികളുടെ സംഗമം സംഘടിപ്പിക്കുന്നു. റെമിനൈസ് എന്ന പേരില്‍ ആഗസ്ത് 5ന് പെര്‍ളടുക്കം ടാഷ്‌കോ അങ്കണത്തില്‍ നടക്കുന്ന സംഗമത്തിന്റെ ലോഗോ പ്രകാശനം മുന്‍ മന്ത്രിയും ചെമനാട് ജമാഅത്ത് പ്രസിഡണ്ടുമായ സി.ടി. അഹമ്മദലി നിര്‍വ്വഹിച്ചു. ജാബിര്‍ ചെമനാട്, ഫൈസല്‍ ചെമനാട്, റിസഷല്‍സാര്‍, അബ്ദുല്‍ ഹക്കീം, സലീം, അന്‍വര്‍, ശിഹാബ്, സഫീര്‍ പടുപ്പില്‍, സലീം ചെര്‍ക്കള, പുരുഷോത്തമന്‍, മുജീബ് അഹ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു. സംഗമത്തിന്റെ ഭാഗമായി ഗുരുവാദരം, കലാപരിപാടികള്‍, ക്വിസ്, ടാലന്റ് ഹണ്ട്, സ്പോര്‍ട്സ് ഗെയിംസ് തുടങ്ങിയവ നടക്കും.

KCN

more recommended stories