അപകടതത്തില്‍പ്പെട്ട കാര്‍ പാലത്തിന്റെ കൈവരി തകര്‍ത്തു: ഒഴിവായത് വന്‍ ദുരന്തം

കാസര്‍കോട്: നിയന്ത്രണംവിട്ട കാര്‍ പാലത്തിന്റെ കൈവരി തകര്‍ത്ത് നിന്നതോടെ വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ചെമ്മനാട് ചന്ദ്രഗിരിപ്പാലത്തില്‍ വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ചെമ്മനാട് ഭാഗത്തു നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരികള്‍ നിന്നത്. താഴിചയിലേക്ക് മറിയാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ കാര്‍ തള്ളി പിറകിലോട്ടു നീക്കി. കാറിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. മാസങ്ങള്‍ക്കു മുമ്പ് ഇതേപാലത്തില്‍ മത്സ്യലോറി പാലത്തിന്റെ കൈവരിയിലിടിച്ച് ക്ലീനര്‍ പുഴയില്‍ വീണ് മരണപ്പെട്ടിരുന്നു.

KCN

more recommended stories