ഇ ഹെല്‍ത്ത് ആധാര്‍ രജിസ്‌ട്രേഷന്‍ ക്യാബ് സംഘടിപ്പിച്ചു

എരിയാല്‍ : മൊഗ്രാല്‍ പുത്തുര്‍ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം എരിയാല്‍ 10 വാര്‍ഡ് ഇ – ഹെല്‍ത്ത് ആധാര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തി. 10 വാര്‍ഡ് ഇ ഹെല്‍ത്ത് ആധാര്‍ രജിസ്‌ട്രേഷന്‍ ക്യാബിന്റെ ഒന്നാം ഘട്ട ഉല്‍ഘാടനം കോട്ട വളപ്പ് ഹെല്‍ത്ത് സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ 10 വാര്‍ഡ് ആരോഗ്യ ശുചിത്വമിഷന്‍ കമ്മിറ്റി മെബര്‍ റാഫി എരിയാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ (J.H.I) ഇ ഹെല്‍ത്ത് ആധാര്‍ രജിസ്‌ട്രേഷനെ പറ്റി ക്ലാസ്സ് എടുത്തു ആരോഗ്യ സേവനങ്ങളുടെ സ്വീകാരത വര്‍ദ്ധിപ്പിക്കുന്നതിനും കൂടുതല്‍ ഫലപ്രദമാക്കുന്നതിനും കേരള സര്‍ക്കാര്‍ സംസ്ഥാന അതുരസേവന രംഗം മുഴുവന്‍ കബ്യൂട്ടര്‍ വല്‍ക്കരിക്കുയാണ് ഒരു വ്യക്തി കേരളത്തിലെ എത് ആശുപത്രി ചികത്സ തേടുബോഴും അദ്ദേഹത്തിന്റെ ആധാര്‍ കാര്‍ഡ് നമ്പര്‍ മുഖേന രോഗ വിവരങ്ങള്‍ കഴിച്ച മരുന്നുകള്‍ പരിശോധന വിവരങ്ങള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ എല്ലാ വിവരങ്ങളും ലഭ്യമാകുന്നു പദ്ധതിയുടെ അനുകുല്യങ്ങള്‍ നിങ്ങളുടെ കുടുംബത്തിലെ ഓരോ വ്യക്തിക്കും ലഭ്യമാക്കുന്നതിന്ന് എല്ലാവരുടെയും ആധാര്‍ നബര്‍ ഇ – ഹെല്‍ത്ത് സംവിധാനത്തിലെക്ക് റജിസ്റ്റര്‍ ചെയ്യണം എന്ന് (J.H.I) പറഞ്ഞു ആശാ വര്‍ക്കര്‍മ്മാരായ ഗീത നിഷ എന്നിവര്‍ സംബദ്ധിച്ചു

KCN

more recommended stories