മുള്ളേരിയ ലയണ്‍സ് ക്ലബ്ബ് ഓഫീസ് ഉദ്ഘാടനം ചെയ്തു

മുള്ളേരിയ: മുള്ളേരിയ ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഓഫീസ് ഗാഡിഗുഡ്ഡെ റോഡില്‍ ദര്‍ശന കോംപ്ലക്‌സില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലയണ്‍സ് സോണ്‍ ചെയര്‍പേഴ്‌സന്‍ പ്രശാന്ത് ജി.നായര്‍ ഉദ്ഘാടനം ചെയ്തു. മുള്ളേരിയ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഷജില്‍ തോമസ് അധ്യക്ഷത വഹിച്ചു. അഡ്വ. കെ.വിനോദ് കുമാര്‍, പി.കെ.പ്രകാശ് കുമാര്‍, പി.മാധവന്‍ നായര്‍, പി.വിലാസിനി പ്രസംഗിച്ചു. സെക്രട്ടറി ഷാഫി ചൂരിപ്പള്ളം സ്വാഗതവും ടി.ശ്രീധരന്‍ നന്ദിയും പറഞ്ഞു. വനിതാ വിഭാഗം ഭാരവാഹികളായി ഇ. രുദ്രകുമാരി (പ്രസിഡന്റ്), കെ.രാജലക്ഷ്മി ടീച്ചര്‍(സെക്രട്ടറി), ഷീന എം. മോഹന്‍ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

KCN

more recommended stories