ടാക്സി വേയില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ ശ്രമിച്ച പൈലറ്റുമാര്‍ക്ക് സസ്പെന്‍ഷന്‍

മുംബൈ : ടാക്സി വേയില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ ശ്രമിച്ച പൈലറ്റുമാര്‍ക്ക് സസ്പെന്‍ഷന്‍. ഓഗസ്റ്റ് മൂന്നിന് റിയാദ് എയര്‍പോര്‍ട്ടില്‍നിന്നും മുബൈയിലേക്ക് 141 യാത്രക്കാരുമായി പുറപ്പെട്ട ജെറ്റ് എയര്‍വെയ്സിന്റെ ബോയിങ് ബി 737 വിമാനത്തിന്റെ രണ്ടു പൈലറ്റുമാരുടെ ലൈസന്‍സാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ താത്കാലികമായി റദ്ദാക്കിയത്.

ടേക്ക് ഓഫ് ചെയ്യുന്നത് ടാക്സിവേയില്‍നിന്നാണെന്ന് അറിയിച്ചതിനെ തുടര്‍ന്നു വിമാനം ഉടന്‍ നിര്‍ത്തിയെന്നും അന്വേഷണം പുരോഗമിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.

KCN

more recommended stories