അക്ഷരലക്ഷം പരീക്ഷോല്‍സവവും സംഗമവും സംഘടിപ്പിച്ചു

മുളിയാര്‍: സംസ്ഥാന സാക്ഷരതാമിഷന്‍ അക്ഷരലക്ഷം പദ്ധതിയുടെ ഭാഗമായി ബോവിക്കാനം തുടര്‍വിദ്യാകേന്ദ്രത്തിനു കീഴില്‍ തെരഞ്ഞെടുത്ത മല്ലം വാര്‍ഡിലെ പഠിതാക്കള്‍ക്കായി പരീക്ഷോത്സവവും സംഗമവും സംഘടിപ്പിച്ചു. ബോവിക്കാനം ബി.എ.ആര്‍.ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ യൂണിറ്റ് എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ സര്‍വ്വെ നടത്തി കണ്ടെത്തിയ നിരക്ഷരര്‍ക്കായി വിവിധ പ്രദേശങ്ങളിലെ ആറ് ഏര്‍പ്പെടുത്തിയ കേന്ദ്രത്തില്‍ പഠനം പൂര്‍ത്തീകരിച്ച 91 പഠിതാക്കള്‍ ബോവിക്കാനം ബി.എ.ആര്‍.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പരീക്ഷയെഴുതി. ശോഭ പ്രിന്‍സ്, മിസ്രിയ തൈവളപ്പ്, റാഫിയ കൊളച്ചപ്പ്, രേഖാ കൊടവഞ്ചി, സുചിത്ര ഗോളിയടുക്ക, ഗീത അമ്മങ്കോട് എന്നിവരാണ് ക്ലാസിന് നേതൃത്വം നല്‍കിയത്.

സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ബിന്ദു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് സ്വാഗതം പറഞ്ഞു. പ്ലസ് ടു തുല്യതാ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ പൂര്‍ണ്ണിമ, തുളസി എന്നിവര്‍ക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പ്രഭാകരന്‍ ഉപഹാരം നല്‍കി. പഞ്ചായത്ത് അംഗങ്ങളായ ബാലകൃഷ്ണന്‍, നസീമ, അസിയഹമീദ്, പി.ടി.എ. പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി, സാക്ഷരതാ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാജുജോണ്‍, അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ പി.പി.സിറാജ്, തുല്ല്യതാ പരീക്ഷാ കണ്‍വീനര്‍ രാഘവന്‍ മാസ്റ്റര്‍, വാര്‍ഡ് വികസന സമിതി ഭാരവാഹികളായ ഷെരീഫ് കൊടവഞ്ചി, ബി.സി. കുമാരന്‍, വേണുകുമാര്‍, കൃഷ്ണന്‍ ചേടിക്കാല്‍, പ്രകാശ് റാവു, മാധവന്‍ നമ്പ്യാര്‍, എന്‍.എസ്.എസ്.കോഓര്‍ഡിനേറ്റര്‍ പ്രീതം, സാക്ഷരതാ പ്രേരക് പുഷ്പലത പ്രസംഗിച്ചു.

KCN

more recommended stories