സ്വാതന്ത്ര്യദിനാഘോഷം; ജില്ലയില്‍ പൊലീസ് ജാഗ്രത തുടങ്ങി

കാസര്‍കോട്: സ്വാതന്ത്ര്യദിനാഘോഷ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പൊലീസ് ജാഗ്രത തുടങ്ങി. റെയില്‍വെ സ്റ്റേഷനുകള്‍ ഉള്‍പ്പെടെ തന്ത്ര പ്രധാനമായ സ്ഥലങ്ങളില്‍ പൊലീസ് നായയെ ഉപയോഗിച്ചു കൊണ്ടുള്ള പരിശോധന ആരംഭിച്ചു. ബോംബ് സ്‌ക്വാഡും പരിശോധനയ്ക്കായി രംഗത്തുണ്ട്. സ്വാതന്ത്ര്യദിനംവരെ ജാഗ്രത തുടരും. രാത്രി കാലങ്ങളില്‍ അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങളെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. പട്രോളിംഗും ശക്തമാക്കും. തീര പ്രദേശങ്ങള്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും.

KCN