നിയന്ത്രണം വിട്ട ലോറി കാറുമായി കൂട്ടിയിടിച്ചു: യുവാവിന് ദാരുണാന്ത്യം

ആറാട്ട്: ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഇരുപത്തിനാലുകാരന് ദാരുണാന്ത്യം. എം.സി റോഡില്‍ ആറാട്ട് ജംങ്ഷനിലാണ് അപകടം നടന്നത്. അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രക്കാരന്‍ കല്ലിശ്ശേരി ചാലയില്‍ മുരളീധരന്‍, കാര്‍ ഡ്രൈവര്‍ തിരുവല്ല പൈനുംമൂട്ടില്‍ വര്‍ഗീസ് മാത്യു (54) എന്നിവര്‍ക്ക് പരിക്കേറ്റു.

ചെങ്ങന്നൂര്‍ ഭാഗത്തു നിന്നും വരികയായിരുന്ന ലോറി മുന്നില്‍ പോകുകയായിരുന്ന കാറില്‍ ഇടിക്കുകയും തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ ലോറിയുടെ അടിയില്‍ ക്ലീനര്‍ അകപ്പെടുകയും ചെയ്തു. ഈ സമയം പിന്നാലെ എത്തിയ ബൈക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നു.

ഓടിയെത്തിയ നാട്ടുകാര്‍ മറിഞ്ഞു കിടന്ന ലോറി ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും കഴിയാഞ്ഞതിനെ തുടര്‍ന്ന് ക്രെയിന്‍ എത്തിച്ച് വാഹനം ഉയര്‍ത്തി അജ്മലിനെ പുറത്തെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

KCN

more recommended stories