ലോറിക്ക് പിന്നില്‍ ബസിടിച്ച് 4 പേര്‍ മരിച്ചു

നാമക്കല്: തമിഴ്നാട്ടില്‍ ലോറിക്ക് പിന്നില്‍ ബസിടിച്ച് മൂന്ന് മലയാളികളുള്‍പ്പെടെ നാല് പേര്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെ തമിഴ്‌നാട്ടിലെ നാമക്കലിലാണ് അപകടം. അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പന്തളം സ്വദേശികളായ മിനി വര്‍ഗീസ് (36), മകന്‍ ആഷല്‍ ബിജോ (10), ബസ് ക്ലീനര്‍ സിദ്ധാര്‍ഥ് (23) എന്നിവരാണ് മരിച്ച മലയാളികള്‍. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

നാമക്കല്ലിലെ കുമാരപാളയത്തുവച്ച് ബസ് ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടേയും നില ഗുരുതരമാണ്.

KCN

more recommended stories