മുനമ്പം ബോട്ടപകടം; ഒമ്പത് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

കൊച്ചി: കൊച്ചിയിലെ മുനമ്പത്ത് മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ ഒമ്പത് പേരെ കാണാനില്ല ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ഓഷ്യാനിക് എന്ന മത്സ്യബന്ധന ബോട്ടിലാണ് മറ്റൊരു കപ്പല്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന ബോട്ടില്‍ നിന്നും തൊഴിലാളികള്‍ കടലിലേക്ക് വീഴുകയായിരുന്നു. മുനമ്പം തീരത്ത് നിന്നും 24 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. അപകടത്തിനിടയാക്കിയ ദേശ് ശക്തി എന്ന കപ്പല്‍ നിര്‍ത്താതെ പോകുകയായിരുന്നു. കപ്പലിനെ തീരത്തേക്ക് അടുപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയിരിക്കുകയാണ്. കാണാതായ 9 പേര്‍ക്കായുള്ള തിരച്ചില്‍ തീര സംരക്ഷണ സേനയും നാവിക സേനയും മറൈന്‍ എന്‍ഫോഴ്സ്മെന്റും സംയുക്തമായാണ് നടത്തുന്നത്. ഇവര്‍ക്ക് പുറമെ വിദഗ്ധ പരിശീലനം ലഭിച്ച മുങ്ങല്‍ വിദദ്ധരും തിരച്ചില്‍ നടത്തുന്നുണ്ട്.

KCN

more recommended stories