പിതൃതര്‍പ്പണത്തിനായി തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലെത്തിയത് പതിനായിരങ്ങള്‍

ഉദുമ: വടക്കേ കേരളത്തില്‍ കര്‍ക്കിടക വാവുബലിക്ക് പ്രശസ്തമായ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ കര്‍ക്കിടക വാവിന് പിതൃതര്‍പ്പണത്തിനായി പതിനായിരങ്ങളെത്തി. ശനിയാഴ്ച രാവിലെ 5.30മണി മുതല്‍ ആരംഭിച്ച ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ക്ഷേത്ര മേല്‍ശാന്തി നവീന്‍ചന്ദ്ര കായര്‍ത്തായുടെ നേതൃത്വത്തില്‍ പുരോഹിതന്‍ രാജേന്ദ്ര അരളിത്തായുടെ കാര്‍മ്മികത്വത്തില്‍ ക്ഷേത്രമുന്‍വശത്തെ കടല്‍ തീരത്ത് നിര്‍മിച്ച പന്തലില്‍ ഒരേ സമയത്ത് 20ഓളം പുരോഹിതന്മാര്‍ പിതൃതര്‍പ്പണ ചടങ്ങുകള്‍ നടത്തി. കര്‍ണാടകയില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നുമായെത്തിയ ഭക്തര്‍ വെള്ളിയാഴ്ച രാത്രി തന്നെ ക്ഷേത്രത്തിലും പരിസരങ്ങളിലെ ലോഡ്ജുകളിലും താമസിച്ചു. തെക്കന്‍ ജില്ലകളില്‍ കാലാവസ്ഥ ശക്തമായതിനാല്‍ കോഴിക്കോട് വയനാട് നിന്നുമായി നിരവധിപേര്‍ എത്തിയതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ഭക്തജനങ്ങളുടെ തിരക്ക് കുറക്കുവാന്‍ ബാലിതര്‍പ്പണതിനുള്ള റെസിപ്റ്റുകള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ വിതരണം ചെയ്തിരുന്നു. ശനിയാഴ്ച രാവിലെ 4മണി മുതല്‍ എട്ട് വഴിപാട് കൗണ്ടര്‍ പ്രവര്‍ത്തിച്ചു. ക്ഷേത്ര ആഘോഷകമ്മിറ്റിക്കു പുറമെ ബേക്കല്‍ സി ഐ വിശംബരന്‍ എസ് ഐ പി കെ വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും, ഫയര്‍ ഫോഴ്‌സും, പോലീസ്, ഹെല്‍ത്ത്, കോസ്റ്റ് ഗാര്‍ഡ് മുതലയവുരുടെയും വാഹങ്ങളുടെ തിരക്ക് നിയന്ദ്രിക്കാന്‍ കേരള ടാക്സി ഡ്രൈവേഴ്സ് ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകരുടെ സേവനവും ഉണ്ടായി. ക്ഷേത്രത്തിലെത്തിയ മുഴുവന്‍ ആള്‍ക്കാര്‍ക്കും ലഘു ഭക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു.

KCN

more recommended stories