സംസ്ഥാനത്തെ ആദ്യത്തെ വനിത ഹജ്ജ് കമ്മിറ്റി മെമ്പര്‍ സുലൈകയ്ക്ക് സ്വീകരണം നല്‍കി

കാസര്‍കോട് : തിരുവനന്തപുരത്ത് നിന്ന് ഹജജ് കമ്മിറ്റിയുടെ ആദ്യ യോഗം കഴിഞ്ഞ് പുലര്‍ച്ചെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആദ്യത്തെ വനിത മെമ്പര്‍ സുലൈക്കക്ക് ഐ.എന്‍.എല്‍ നേതാക്കളും പ്രവര്‍ത്തകരും ഊഷ്മള സ്വീകരണമാണ് നല്‍കിയത്. ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി എം.എ .ലത്തീഫ്, ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാട്, ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ.അബ്ദുല്‍ റഹിമാന്‍മാസ്റ്റര്‍,എന്‍.എല്‍.യു ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് കടപ്പുറം, ഐ.എന്‍.എല്‍ കാസര്‍കോട് മണ്ഡലം. പ്രസിഡണ്ട് ഹാരിസ് ബെഡി, കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി എം.എ. ഷഫീഖ് , ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ബഷീര്‍ പാക്യാര, പള്ളിക്കര പഞ്ചായത്ത് ബോര്‍ഡ് വൈസ് പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫ്, ഗഫൂര്‍ബാ വ, ഹമീദ് മുക്കോട്ട്, മജീദ് പൂച്ചക്കാട് തുടങ്ങിയ നേതാക്കളും പ്രവര്‍ കരുമാണ് സ്വീകരിച്ചത്, ഹജജിന് പുറപ്പെടുന്ന ഹജജാജികള്‍ക്ക് റയില്‍വേ സ്റ്റേഷനില്‍ വെച്ച് ഹജജ് കമ്മിറ്റി മെംബറുടെ നേതൃത്വത്തില്‍ ഐ.എന്‍.എല്‍ നേതാക്കള്‍ യാത്ര അയപ് നല്‍കി, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഹജജാജികള്‍ക്ക് ആദ്യത്തെ വനിതാ ഹജജ് കമ്മിറ്റി മെംബര്‍ സുലൈക്ക യാത്ര അയക്കാന്‍ എത്തിയത് ആവേശമായി…

KCN

more recommended stories