സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: മഴ ശക്തമായി തുടരുന്നതിനാല്‍ കേരളത്തിലെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ 12 ജില്ലകളിലായിരുന്നു റെഡ്അലര്‍ട്ട് പ്രഖ്യാപിച്ചത്. എന്നാല്‍ ജില്ലകളില്‍ എല്ലാം മഴയും വെള്ളപ്പൊക്കവും രൂക്ഷമായതോടെയാണ് റെഡ്അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

33 ഡാമുകളാണ് കേരളത്തില്‍ ഇപ്പോള്‍ തുറന്നിരിക്കുന്നത്. നദികള്‍ എല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. മിക്ക ഡാമുകളിലെയും ജലനിരപ്പും ഉയരുന്നുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയിലേക്ക് എത്തുന്ന സാഹചര്യത്തില്‍ തമിഴ്നാട് സര്‍ക്കാരുമായും കേന്ദ്രവുമായും ബന്ധപ്പെടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

പമ്ബയിലെ വെള്ളപ്പൊക്കം കാരണം റാന്നി, തിരുവല്ല തുടങ്ങിയ പ്രദേശങ്ങള്‍ വലിയ ഭീഷണി നേരിടുകയാണ്. ഇടുക്കി, മുല്ലപ്പെരിയാര്‍, മാട്ടുപ്പെട്ടി അണക്കെട്ടുകളില്‍ നിന്നും വെള്ളം തുറന്നുവിടുന്നത് കാരണം ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഉള്‍പ്പെടെയുളള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവുന്നു. ആലുവ, പരവൂര്‍ തുടങ്ങി പെരിയാറിന്റെ കരയിലുളള പ്രദേശങ്ങളും വെള്ളപ്പൊക്കക്കെടുതി നേരിടുന്നു.

KCN

more recommended stories