സ്‌കൂള്‍ അവധിയില്‍ മാറ്റം: സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ അടയ്ക്കും

 

തിരുവന്തപുരം: ഓണാവധിയില്‍ മാറ്റം. സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ അടയ്ക്കും. ഈ മാസം 28 വരെ ആയിരിക്കും ഓണാവധി. 29ന് സ്‌കൂള്‍ തുറക്കും. കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തിലാണ് സ്‌കൂളുകള്‍ നേരത്തെ അടക്കാന്‍ തീരുമാനിച്ചത്.  അവധി പ്രഖ്യാപിച്ച ജില്ലകളില്‍ ഇന്ന് മുതല്‍ അവധി പ്രാബല്യത്തില്‍. എട്ട് ജില്ലകളില്‍ വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂര്‍, വയനാട്, മലപ്പുറം, എറണാകുളം, കോഴിക്കോട്, കോട്ടയം, പാലക്കാട്, ആലപ്പുഴ ജില്ലകളിലാണ് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

KCN

more recommended stories