സലിം കുമാറും 30 പേരും വീട്ടില്‍ കുടുങ്ങിക്കിടക്കുന്നു; സഹായം അഭ്യര്‍ത്ഥിച്ച് നടന്‍

പറവൂര്‍: നടന്‍ സലീം കുമാറും കുടുംബവും അദ്ദേഹത്തിന്റെ വസതിയില്‍ കുടുങ്ങിക്കിടക്കുന്നു. കൊടുങ്ങല്ലൂര്‍ പറവൂര്‍ ആലമ്മാവ് ജംഗ്ഷന് സമീപത്താണ് അദ്ദേഹത്തിന്റെ വീട്. എത്രയും വേഗം രക്ഷാപ്രവര്‍ത്തകരെ എത്തിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

അയല്‍വാസികളായ 30 പേരും അദ്ദേഹത്തിന്റെ വീട്ടില്‍ കുടുങ്ങിക്കിടക്കുകയാണ്. വീടിന്റെ ഒന്നാം നിലയില്‍ വെള്ളം കയറിയതിനാല്‍ മുകളിലത്തെ നിലയിലാണ് ഇപ്പോഴുള്ളത്. വേഗത്തില്‍ ജലനിരപ്പ് ഉയരുന്ന അവസ്ഥയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടാം നിലയിലേക്ക് വെള്ളം കയറിതുടങ്ങിയാല്‍ ടെറസിലേക്ക് കയറേണ്ടി വരും. ടെറസ് ചെറുതായതിനാല്‍ ഇത്രയും ആളുകള്‍ക്ക് നില്‍ക്കാനാവില്ല. പ്രായമായ ആളുകള്‍ ഉള്‍പ്പെടെ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ ടെറസിലെത്തുക്കുക ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.

KCN

more recommended stories