മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി നുളളിപ്പാടി നേതാജി റെസിഡന്‍സ് അസോസിയേഷന്റെ സഹായഹസ്തം

കാസര്‍കോട് : മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി നുളളിപ്പാടി നേതാജി റെസിഡന്‍സ് അസോസിയേഷന്റെ സഹായഹസ്തം. 110 വീടുകളില്‍ നിന്നായി സമാഹരിച്ച 50000 രൂപ ജില്ല കലക്ടറെ ഏല്‍പ്പിച്ചു. നേതാജി റെസിഡന്‍ഷ്യല്‍ ഏരിയയില്‍ നടന്ന പരിപാടിയില്‍ റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ലോകേഷ് ഷെട്ടി, വാര്‍ഡ് കൗണ്‍സിലര്‍ സന്ധ്യ ഷെട്ടി, സുബ്ബണ്ണ റൈ, ബാബുരാജ്, വി. രാഘവന്‍, മാധവന്‍ മാസ്റ്റര്‍, എം എ ഹുസ്സൈന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories