കേരളത്തിലേയ്ക്ക് പണമയക്കാന്‍ ഫീസ് വേണ്ടെന്ന് വാള്‍ സ്ട്രീറ്റ് എക്‌സ്‌ചേഞ്ച്

ദുബൈ : കേരളം നേരിടുന്ന പ്രളയക്കെടുതികള്‍ക്ക് താങ്ങും തണലുമാകാന്‍ പ്രമുഖ മണി എക്‌സ്‌ചേഞ്ച് കമ്പനിയായ വാള്‍ സ്ട്രീറ്റ് എക്‌സ്‌ചേഞ്ച് എല്ലാ ഇടപാടുകാര്‍ക്കും കേരളത്തിലേക്ക് പണമയക്കാന്‍ ഫീസ് വേണ്ടെന്ന് തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പ്രവാസി മലയാളികള്‍ അവരുടെ കുടുംബങ്ങളിലേക്കും ബാങ്കുകളിലേക്കും അയക്കുന്നതിന് ഈ ഇളവ് ബാധകമാണ്.

ബുദ്ധിമുട്ടുകള്‍ക്കിടയിലും നാട്ടിലെ അത്യാവശ്യങ്ങള്‍ക്ക്, പ്രത്യകിച്ചും ഓണം ഈദ് സമയത്ത് കുടുംബള്‍ക്കായി കാശ് അയക്കുന്നവര്‍ക്ക് ഇപ്പോഴത്തെ നിരക്കിലെ മാറ്റം ലഭിക്കുന്നതോടൊപ്പം വാള്‍ സ്ട്രീറ്റ് എക്‌സ്‌ചേഞ്ച് നല്‍കുന്ന സമ്മാനമാണ് ഈ ഫീസിളവ്. കേരളം എത്രയും വേഗം പൂര്‍വസ്ഥിതി പ്രാപിക്കട്ടെ യെന്ന് വാള്‍ സ്ട്രീറ്റ് എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റിന് വേണ്ടി സിഇഒ ഗ്രഹാം ഫ്‌ലാന്നറിയും ഡെപ്യൂട്ടി സിഇഒ സുല്‍ത്താന്‍ അല്‍ മഹ്മൂദും ആശംസിച്ചു.

1982 മുതല്‍ യു എ ഇ യില്‍ ധന വിനിമയ രംഗത്ത് പ്രവര്‍ത്തിക്കുന്ന വാള്‍ സ്ട്രീറ്റ് എക്‌സ്‌ചേഞ്ച് യുഎഇ യിലെ എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പിലെ അംഗമാണ്. ഒരാഴ്ചത്തേക്കാണ് ഈ ഫീസ് ഇളവ് പ്രാബല്യത്തില്‍ ഉണ്ടാവുക. യുഎഇ യിലെ 34 വാള്‍ സ്ട്രീറ്റ് ഔട്‌ലെറ്റുകളിലും ഇത് ബാധകമാണ്.

KCN

more recommended stories