ലോക കൊതുക് ദിനം: എക്‌സിബിഷനും, പൊതുയോഗവും, സംഘടിപ്പിച്ചു

ചൗക്കി: ലോക കൊതുക് ദിനത്തില്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, മൊഗ്രാല്‍പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം, ചൗക്കി നുസ്രത്ത് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ചൗക്കിയില്‍ എക്‌സിബിഷന്‍, പൊതുയോഗം എന്നിവ സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എ. ജലീല്‍ ഉദ്ഘാടനം ചെയ്തു.ആരോഗ്യസ്ഥിരം സമിതി ചെയര്‍മാന്‍ ഹമീദ് ബള്ളൂര്‍ അധ്യക്ഷ ീ വഹിച്ചു. ഡിവൈ.ഡി.എം.ഒ ശ്രീ. ഇ മോഹനന്‍ കൊതുക് ദിന സന്ദേശം നല്‍കി. ബ്രിട്ടീഷ് ഭരണ കാലത്ത് ഇന്ത്യയില്‍ മിലിട്ടറി ഡോക്ടര്‍ ആയിരുന്ന റൊണാള്‍ഡ് റോസ് 1897 ആഗസ്റ്റ് 20ന് പെണ്‍ കൊതുകുകളാണ് മനുഷ്യര്‍ക്കിടയില്‍ മലമ്പനി രോഗം പകര്‍ത്തുന്നത് എന്ന കണ്ടെത്തലിന്റെ ഓര്‍ മ്മയ്ക്കായിട്ടാണ് എല്ലാ വര്‍ഷവും ആഗസ്റ്റ് 20 ലോക കൊതുക് ദിനമായി ആചരിക്കുന്നത് പ്രധാന ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് കൊതുക് പരത്തുന്ന രോഗങ്ങള്‍, മാരകമായ പകര്‍ച്ച വ്യാധികള്‍ ഉള്‍പ്പെടെ പല തരത്തിലുള്ള പനികളും കൊതുകുകള്‍ പരത്താറുണ്ട്. കൊതുകുകള്‍ രോഗാണു വാഹകരും രോഗം പരത്തുന്നവയുമാണ്, കൊതുകുകള്‍ക്ക് താവളമടിക്കാന്‍ പറ്റിയ സാഹചര്യങ്ങള്‍ കേരളത്തില്‍ ഉണ്ട് വര്‍ധിച്ച ജന സാന്ദ്രതയും മാലിന്യം നിറഞ്ഞ ജല സമ്പത്തും കൊതുകുകളുടെ വ്യാപനത്തെ എളുപ്പമാക്കി. കൊതുകു നിവാരണത്തിനുള്ള ഉചിതമായ മാര്‍ഗം കൊതുകുകളുടെ പ്രജന കേന്ദ്രങ്ങള്‍ ഇല്ലാതാക്കുകയാണ് വേണ്ടത് ഇത്തരം കാര്യങ്ങളില്‍ ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് എക്‌സിബിഷനും-പൊതുയോഗവും സംഘടിപ്പിച്ചത്. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് തയ്യാറാക്കിയ ബുള്ളറ്റിന്‍ ഗ്രാമ പഞ്ചായത്ത് അംഗം എസ്.എച്ച്. ഹമീദ് പ്രകാശനം ചെയ്തു. നുസ്രത്ത് ക്ലബ്ബ് പ്രസിഡണ്ട് ഷുക്കൂര്‍ മുക്രി ഏറ്റ് വാങ്ങി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി. അഷറഫ് സ്വാഗതം ആശംസിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.നാസ്മിന്‍ ജെ. നസീര്‍, ജില്ലാ മലേറിയ ഓഫീസര്‍ വി. സുരേശന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ചാക്കോ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോണ്‍ വര്‍ഗീസ്, കരീം ചൗക്കി .മുഹമ്മദ് കുഞ്ഞി മദ്രസ്സ വളപ്പ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എ.പി. സുന്ദരന്‍, റഷീദ്, നിസാഫ് കെ.കെ.പുറം, അസ്‌കര്‍, താജുദ്ദീന്‍ തോട്ടത്തില്‍, സിദ്ദീഖ് ആര്‍ജാല്‍, മിയാദ് അര്‍ജാ ല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

KCN

more recommended stories