വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായ ഹസ്തവുമായി ഫ്രാക്

കാസര്‍കോട് : ഫെഡറേഷന്‍ ഓഫ് റസിഡന്റ്സ് അസോസിയേഷന്‍ കാസര്‍കോട് ഡിസ്ട്രിക്ട് (ഫ്രാക്), പ്രഗതി സ്‌കൂള്‍ മന്നിപ്പാടി ക്രോസ്സ് റോഡ് റസിഡന്റ്സ് അസോസിയേഷനുമായി യോജിച്ചുകൊണ്ട് വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി അരി, പഞ്ചസാര, ആഹാരസാധനങ്ങള്‍, വെള്ളം, വസ്ത്രങ്ങള്‍ എന്നിവ സമാഹരിച്ച് അയച്ചുകൊടുത്തു.

ഫ്രാക് പ്രസിഡണ്ട് ജി.ബി. വല്‍സന്‍, ജനറല്‍ സെക്രട്ടറി എം. പത്മാക്ഷന്‍, മുന്‍ പ്രസിഡണ്ടും രക്ഷാധികാരിയുമായ എം.കെ. രാധാകൃഷ്ണന്‍, ജോ: സെക്രട്ടറി ഹസ്സൈനാര്‍ നുള്ളിപ്പാടി, പ്രഗതി സ്‌കൂള്‍ മന്നിപ്പാടി ക്രോസ്സ് റോഡ് റസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡണ്ട് നാസര്‍ ഇബ്രാഹിം, സെക്രട്ടറി കെ. കൃഷണന്‍ എന്നിവര്‍ പങ്കെടുത്തു.

KCN

more recommended stories