വ്യാജ പ്രചാരണക്കാര്‍ കുടുങ്ങുന്നു; മുല്ലപ്പെരിയാര്‍ പൊട്ടിയെന്ന വ്യാജ സന്ദേശമയച്ച യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പൊട്ടിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യുവാവ് പിടിയില്‍. നെന്മാറ സ്വദേശി അശ്വിന്‍ ബാബുവാണ് അറസ്റ്റിലായത്.

വെള്ളപ്പൊക്കസമയത്ത് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായ രീതിയില്‍ വ്യാജ പ്രചരണവും ചിലര്‍ നടത്തിയിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയെന്നായിരുന്നു അശ്വിന്‍ അയച്ചത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

വ്യാജ പ്രചരണ പോസ്റ്റുകളെ കുറിച്ച് സൈബര്‍ ഡോം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മ്യൂസിയം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ.ജി മനോജ് എബ്രഹാമിന്റെ നിര്‍ദേശ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വ്യാജ പ്രചരണങ്ങള്‍ നടത്തിയാല്‍ കേസ് എടുക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.

KCN

more recommended stories