നമ്മള്‍ അതിജീവിക്കും: സഫ്ദര്‍ ഹാഷ്മി അഡൂര്‍ തുക കൈമാറി

അഡൂര്‍: സഫ്ദര്‍ ഹാഷ്മി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് അഡൂരിന്റെ പ്രവര്‍ത്തകര്‍ ഓണാഘോഷത്തിനായി സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ക്ലബ്ബ് പ്രവര്‍ത്തകര്‍ പണം ദേലംപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ ഹാജിയെ ഏല്‍പ്പിച്ചു.

എല്ലാ വര്‍ഷവും നടത്തി വരുന്ന ഓണാഘോഷ പരിപാടികള്‍ ഇത്തവണ ഒഴിവാക്കിയാണ് സംസ്ഥാനത്ത് മഴ കെടുതിയില്‍ ജീവനും, സ്വത്തും, പ്രിയപെട്ടവരെയും നഷ്ടപ്പെട്ടവരുടെ വേദനയില്‍ പങ്കുചേരാന്‍ സഫ്ദര്‍ ഹാഷ്മി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് അഡൂര്‍ തീരുമാനിച്ചത്.

KCN

more recommended stories