കാറഡുക്കയില്‍ വനത്തിനുള്ളില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തി; ആനയുടെ ചവിട്ടേറ്റാണ് മരണം സംഭവിച്ചതെന്ന് സംശയിക്കുന്നു

മുള്ളേരിയ : കാറഡുക്കയില്‍ വനത്തിനുള്ളില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തി. കൊട്ടംകുഴിയിലെ കുമാരന്‍ എന്ന മാരന്‍ (40) യാണ് വ്യാഴാഴ്ച്ച ഉച്ചയോടെ കാടകം പള്ളത്തുങ്കാല്‍ വനാതിര്‍ത്തിയില്‍ കണ്ടെത്തിത്. തിങ്കളാഴ്ച്ച മുതല്‍ കാണ്മാനില്ലെന്ന് ആദുര്‍ സ്റ്റേഷനില്‍ കുടുംബം പരാതി നല്‍കിയിരുന്നു. ആനയുടെ അക്രമണം മരണം സംഭവിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മരണകാരണം വ്യക്തമല്ല. ആദുര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

KCN

more recommended stories