ലോറിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന മുള്ളേരിയ സ്വദേശി മരിച്ചു

മുള്ളേരിയ: ലോറിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന മുള്ളേരിയ സ്വദേശി മരിച്ചു.മുള്ളേരിയ പിണ്ടിക്കൈയിലെ പി.ചന്ദ്രശേഖരന്‍ (51) ആണ് മരിച്ചത്. കഴിഞ്ഞ 11 ന് ശനിയാഴ്ച രാവിലെ 9.30 ന് നുള്ളിപ്പാടി കെയര്‍വെല്‍ ആശുപത്രിക്ക് മുന്‍പില്‍ വച്ചായിരുന്നു അപകടം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മാവന് രാത്രി കൂട്ടിരുന്ന ശേഷം രാവിലെ വീട്ടിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ബൈക്ക് റോഡിലേക്ക് കയറുന്നതിനിടെ പിറകിലൂടെ എത്തിയ ലോറി ഇടിക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ ചന്ദ്രശേഖരനെ മംഗളൂരു സ്വകാര്യാശുപത്രിയില്‍ എത്തിച്ചിരുന്നു.തുടര്‍ന്നു ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ആദൂര്‍ വില്ലേജ് ഓഫിസിലെ താല്‍ക്കാലിക ജീവനക്കാരനും മുള്ളേരിയ സെല്‍ഫ് ഗ്രോത്ത് നിധിയിലെ ദിന നിക്ഷേപ ഏജന്റുമാണ്.നാഗവേണിയാണ് ഭാര്യ. ഏക മകള്‍ ചഞ്ചിത.

KCN

more recommended stories