മുസ്ലിം ലീഗ് പൊവ്വല്‍ മേഖല റിലീഫ് നാളെ

പൊവ്വല്‍ : ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പൊവ്വല്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന റംസാന്‍ റിലീഫ് വളരെ വിപുലമായ രീതിയില്‍ നാളെ വൈകുന്നേരം 4 മണിക്ക് പൊവ്വലില്‍ പ്രതേകം സജ്ജമാക്കിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറില്‍ വെച്ച് നടക്കും. റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ എ.ബി ഷാഫിയുടെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി. ടി അഹമ്മദലി സാഹിബ് പരിപാടി ഉദ്ഘാടനം ചെയ്യും. ഷിഹാബ് തങ്ങള്‍ സമാശ്വാസ പെന്‍ഷന്‍, റംസാന്‍ കിറ്റ്, പെരുന്നാള്‍ വസ്ത്രം, ചികിത്സ സഹായം, എസ്. എസ്.എല്‍.സി, സമസ്ത മദ്രസ്സ ഉന്നത വിജയികള്‍ക്കുള്ള സ്‌നേഹോപഹാരം, തുടങ്ങിയവ വിതരണം ചെയ്യും. പരിപാടിയില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി കമറുദ്ധീന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, ജില്ലാ വൈസ് പ്രസിഡന്റ് എം.എസ് മുഹമ്മദ് കുഞ്ഞി, മണ്ഡലം പ്രസിഡന്റ് കെ.ഇ.എ ബക്കര്‍, ട്രഷറര്‍ അമീദ് മാങ്ങാട്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തുടങ്ങിയ മുസ്ലിം ലീഗിന്റെയും യൂത്തലീഗ് ന്റെയും പോഷക അനുബന്ധ സംഘടനാ ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ജനറല്‍ കണ്‍വീനര്‍ എം.എസ് ശുകൂര്‍ സ്വാഗതവും, ബാതിഷ പൊവ്വല്‍ നന്ദിയും പറയും.

KCN

more recommended stories