മഴക്കാലത്ത് വൈദ്യുത അപകടം ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

• താഴ്ന്ന് കിടക്കുന്നതോ പൊട്ടിക്കിടക്കുന്നതോ ആയ വൈദ്യുത ലൈനുകളുടെ അടിയില്‍ കൂടിയോ മുകളില്‍ കൂടിയോ കടന്നു പോകാന്‍ ശ്രമിക്കരുത്.

• ഓടിക്കുന്ന വാഹനം പൊട്ടിക്കിടക്കുന്ന കമ്പിയുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ വാഹനത്തില്‍ നിന്നും പുറത്ത് ഇറങ്ങരുത്. വാഹനത്തിന് അടുത്ത് നില്‍ക്കുന്നവരോട് വാഹനത്തില്‍ സ്പര്‍ശിക്കരുത് എന്ന് നിര്‍ദേശം നല്‍കുക. വാഹനത്തില്‍ തീ പിടിക്കുന്നുവെന്ന് കണ്ടാല്‍ രണ്ട് കാലുകളും ഒരുമിച്ച് തറയില്‍ പതിക്കുന്ന വിധം പുറത്തേക്ക് ചാടുക.

• വൈദ്യുതി കമ്പി വെള്ളത്തില്‍ പൊട്ടിക്കിടക്കുന്നത് കണ്ടാല്‍ യാതൊരു കാരണവശാലും വെള്ളത്തില്‍ സ്പര്‍ശിക്കരുത്.

• എവിടെയെങ്കിലും വൈദ്യുത കമ്പി പൊട്ടിക്കിടക്കുകയോ താഴ്ന്നു കിടക്കുകയോ ചെയ്യുന്നത് കണ്ടാല്‍ അതിന് അടുത്തേക്ക് ആളുകള്‍ പോകാതിരിക്കാനായി അപകട ബോര്‍ഡ് സ്ഥാപിക്കണം.

• വൈദ്യുത ലൈനുകള്‍ക്ക് സമീപം വളര്‍ന്നു നില്‍ക്കുന്ന മരങ്ങളില്‍ കയറരുത്.

• നനഞ്ഞിരിക്കുന്ന വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്.

• വയറിങ് ജോലികള്‍ ലൈസന്‍സ് ഉള്ളവരെക്കൊണ്ട് മാത്രം ചെയ്യിക്കുക.

• കെട്ടിടത്തിന് പുറത്ത് സ്ഥാപിച്ചിരിക്കുന്ന സ്വിച്ച് ബോര്‍ഡുകളില്‍ മഴക്കാലത്തു വെള്ളം കയറുന്നില്ലെന്ന് ഉറപ്പു വരുത്തുക.

• ബേസ്മെന്റില്‍ ഇലക്ട്രിക്കല്‍ റൂം സ്ഥാപിച്ചിട്ടുള്ള കെട്ടിടങ്ങളില്‍ മഴക്കാലത്ത് അവിടേക്ക് വെള്ളം കയറില്ലെന്ന് ഉറപ്പ് വരുത്തണം.

• എല്ലാ വൈദ്യുത സര്‍ക്യൂട്ടുകളിലും ഇഎല്‍സിബി സ്ഥാപിക്കുക.

• വൈദ്യുത ലൈനുകള്‍ക്ക് മുകളില്‍ വീണു കിടക്കുന്ന വസ്തുക്കള്‍ തോട്ടി ഉപയോഗിച്ച് മാറ്റാന്‍ ശ്രമിക്കരുത്.

• വൈദ്യുത ലൈനുകള്‍ക്ക് സമീപം ഇരുമ്പ് തോട്ടി ഉപയോഗിക്കരുത്.

• ചാര്‍ജറുകള്‍ ഉള്‍പ്പെടെ എല്ലാ ഗാര്‍ഹിക ഉപകരണങ്ങളും സ്വിച്ച് ഓഫി ചെയ്തതിന് ശേഷം മാത്രം പ്ലഗില്‍ നിന്നും മാറ്റുക.

• നനഞ്ഞ കൈ കൊണ്ട് സ്വിച്ചുകളും വൈദ്യുത ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കരുത്.

KCN

more recommended stories