ദിവസവും മുളപ്പിച്ച ചെറുപയര്‍ കഴിക്കുന്നതിന്റെ ഗുണങ്ങള്‍

സ്ഥിരമായി മുളപ്പിച്ച ചെറുപയര്‍ കഴിക്കുന്നതിന്റെ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ശരീരത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്ന പല പോഷകമൂല്യങ്ങളും പയറില്‍ അടങ്ങിയിട്ടുണ്ട്. മുളപ്പിച്ച ചെറുപയര്‍ കഴിച്ചാലുള്ള ഗുണങ്ങള്‍ ഇവയാണ്.

മുളപ്പിച്ച പയര്‍ ശരീരത്തിലെ ആസിഡിന്റെ അളവ് കുറച്ച് പി എച്ച് നില നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു. മുളപ്പിച്ച പയറില്‍ എന്‍സൈമുകള്‍ ധാരാളമുണ്ട്. ഇത് ദഹന പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. അകാല വാര്‍ധക്യം തടയുന്ന നിരവധി ആന്റി ഓക്‌സിഡന്റുകള്‍ മുളപ്പിച്ച പയറില്‍ ഉണ്ട്. വാര്‍ധക്യത്തിന് കാരണമാകുന്ന ഡി.എന്‍.എകളുടെ നാശം തടയാന്‍ മുളപ്പിച്ച പയറിനു സാധിക്കുന്നു. ഇവയിലെ ആന്റി ഓക്‌സിന്റുകള്‍ ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ നാശം തടയുന്നു. ഫാറ്റി ലിവര്‍ രോഗമുള്ളവര്‍ ദിവസവും അല്‍പം ചെറുപയര്‍ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കരള്‍ രോഗങ്ങള്‍ അകറ്റാനും കരളിലെ കൊഴുപ്പ് നീക്കം ചെയ്യാനുമെല്ലാം വളരെ നല്ലതാണ് മുളപ്പിച്ച പയര്‍. പൊട്ടാഷ്യവും ഫൈബറും ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ മുളപ്പിച്ച പയര്‍ കഴിക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

KCN

more recommended stories