ഫേസ്ആപ്പ് കിടുവാണ്, എന്നാല്‍ ‘ടേംസ് ആന്റ് കണ്ടീഷന്‍സ്’ വായിച്ചിട്ടുണ്ടോ ? അത്ര കിടുവല്ല !

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫേസ്ആപ്പ് സോഷ്യല്‍ മീഡിയ അടക്കി വാഴുകയാണ്. ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിലെല്ലാം ഫേസ്ആപ്പ് കൊണ്ട് പ്രായമായ മുഖം അപ്ലോഡ് ചെയ്ത് രസിക്കുകയാണ് ജനം. എന്നാല്‍ ആപ്ലിക്കേഷന്റെ ‘ടേംസ് ആന്റ് കണ്ടീഷന്‍സ്’ വായിച്ചിട്ടുണ്ടോ ? പേടിപ്പെടുത്തന്നതാണ് ഇവരുടെ നിബന്ധനകള്‍.

2017 ലാണ് ഫേസ്ആപ്പ് ആദ്യമായി അവതരിപ്പിക്കുന്നതെങ്കിലും ‘ഓള്‍ഡ് ഏജ്’ ഫില്‍റ്റര്‍ വന്നതോടെയാണ് ആപ്ലിക്കേഷന്‍ തരംഗമാകുന്നത്.

നാം ഒരു തവണ ആപ്പ് ഉപയോഗിച്ച് ചിത്രം എഡിറ്റ് ചെയ്താല്‍ കമ്പനിക്ക് ഈ ചിത്രങ്ങള്‍ ലോകത്തെവിടെയും പ്രമോഷന് വേണ്ടി ഉപയോഗിക്കാം. കമ്പനി നിങ്ങളെ ഇത് അറിയിക്കുകയില്ല. ഇതിനെതിരെ നിയമപരമായി നീങ്ങാനും സാധിക്കുകയില്ല.

ഫേസ്ആപ്പിന് നമ്മുടെ പേരോ, ശബ്ദമോ അങ്ങനെ എന്ത് വേണെങ്കിലും ഉപയോഗിക്കാനുള്ള അനുമതി നാം ആപ്പ് ഉപയോഗിക്കുന്നതിലൂടെ നല്‍കിയിട്ടുണ്ട്. നാം ആപ്പില്‍ ഉപയോഗിക്കുന്നതെല്ലാം പബ്ലിക്ക് ആണെന്ന് ചുരുക്കം.

KCN

more recommended stories