കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആദ്യകാല അധ്യാപകന്‍ പെരളത്ത് പനയന്തട്ട രവീന്ദ്രന്‍ നായര്‍ നിര്യാതനായി

കാഞ്ഞങ്ങാട് : വെള്ളിക്കോത്ത് സ്വദേശി പയ്യന്നൂര്‍ മഹാദേവഗ്രാമം കൃഷ്ണപ്രിയയില്‍ പെരളത്ത് പനയന്തട്ട രവീന്ദ്രന്‍ നായര്‍ (82) നിര്യാതനായി. സംസ്‌കാരം ഇന്നു വൈകിട്ട് വെള്ളിക്കോത്തെ തറവാട് ശ്മശാനത്തില്‍.

കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആദ്യകാല അധ്യാപകനും എല്‍.ഐ.സി റിട്ട. ഓഫിസറുമാണ്. എന്‍.എസ്.എസ് ഹൊസ്ദുര്‍ഗ് താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് ആയിരുന്നു. ഭാര്യ: പരേതയായ പുറവങ്കര ശ്യാമള അമ്മ. മക്കള്‍: പി.പ്രിയ (അധ്യാപിക, കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), പി.പ്രീതി (ലൈബ്രേറിയന്‍, ഐസിഎം, പറശ്ശിനിക്കടവ്), പ്രമോദ് പുറവങ്കര (ദുബായ്). മരുമക്കള്‍: പി.കൃഷ്ണന്‍ (അധ്യാപകന്‍, കേന്ദ്രീയ വിദ്യാലയം, പയ്യന്നൂര്‍), കെ.എം.രാജീവന്‍ (കെഎസ്എഫ്ഇ, കണ്ണൂര്‍), ഡോ.ഷെറിയ (ദുബായ്). സഹോദരങ്ങള്‍: പി.പി.കമലാക്ഷി (വെള്ളിക്കോത്ത്), പി.പി.ഗംഗാധരന്‍ നായര്‍ (റിട്ട.അധ്യാപകന്‍).

KCN

more recommended stories