ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യംമില്ലാത്ത കുട്ടികള്‍ക്ക് സൗകര്യമൊരുക്കാന്‍ സഹകരണ ബാങ്കുകളോട് അഭ്യര്‍ത്ഥിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ കാണാന്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കാന്‍ ജില്ലയിലെ സഹകരണ ബാങ്കുകള്‍ ഇടപെടലുകള്‍ നടത്തണമെന്ന് അഭ്യര്‍ത്ഥിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍ക്ക് കത്തയച്ചു. സംസ്ഥാനത്ത് ഒന്നു മുതല്‍ പന്ത്രണ്ടു വരെ ക്ലാസ്സുകളില്‍ ഓണ്‍ലൈന്‍ പഠനം തുടങ്ങിയെങ്കിലും അത്തരം ഓണ്‍ലൈന്‍ പഠന സൗകര്യം വീടുകളില്‍ ലഭ്യമല്ലാത്ത ഒട്ടേറെ കുട്ടികള്‍ ജില്ലയിലുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഹകരണ ബാങ്കുകളോട് സഹായ അഭ്യര്‍ത്ഥന നടത്തിയത്. സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധമായി സഹകരണ ബാങ്കുകള്‍ക്ക് പ്രത്യേക അനുമതി നല്‍കിയിട്ടുണ്ടെന്ന കാര്യം കത്തില്‍ ഓര്‍മ്മിപ്പിച്ചു. അതാത് ബാങ്കിന്റെ പരിധിയിലുള്ള സ്ഥലത്തെ കുട്ടികളെ കണ്ടെത്തി ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കാന്‍ പ്രത്യേകമായ താല്‍പര്യം കാണിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഹകരണ ബാങ്കുകളോട് അഭ്യര്‍ത്ഥിച്ചു.

KCN

more recommended stories