ഫുട്‌ബോള്‍ കളിക്കിടെ പള്ളിക്കാല്‍ സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു

തളങ്കര: ഫുട്‌ബോള്‍ കളിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. പള്ളിക്കാലിലെ ഹസന്‍കുട്ടി (46)യാണ് മരണപ്പെട്ടത്. തിങ്കളാഴ്ച്ച വൈകീട്ട് തളങ്കര ഗവ. മുസ്ലീം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെയാണകുഴഞ്ഞ് വീണത്. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പരേതരായ കെ.എസ്.മുഹമ്മദ് കുഞ്ഞി ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: റാബിയ. മക്കള്‍: ആരിഫ്, ഹാഫിസ. സഹോദരങ്ങള്‍: ജലീല്‍, ശംസുദ്ധീന്‍, താഹ, റഹ് മുത്തുല്ല, അബ്ദുല്ല, ഹാരിസ്, ആരിഫ്, ആസിയ, ശഅസിയ, റഹ്മത്ത് ബീവി.ചൊവ്വാഴ്ച്ച രാവിലെ തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

KCN

more recommended stories