പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവ് കെ ബാലകൃഷ്ണന്‍ നിര്യാതനായി

നീലേശ്വരം: പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവും കേരള ബീഡി ആന്‍ഡ് സിഗാര്‍ വര്‍ക്കേഴ്‌സ് വെല്‍ഫേര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാനുമായ കെ ബാലകൃഷ്ണന്‍ (72) നിര്യാതനായി. സിപിഐ എം കാസര്‍കോട് ജില്ലാ കമ്മിറ്റിയംഗവും സിഐടിയു സംസ്ഥാന കമ്മിറ്റിയംഗവുമാണ്. കോവിഡ് ബാധിച്ച് രണ്ടാഴ്ചയിലേറെയായി പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവായെങ്കിലും ന്യൂമോണിയ മൂര്‍ഛിച്ചതിനാല്‍ ഐസിയുവിലേക്ക് മാറ്റി. ബുധനാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു അന്ത്യം.

കേരള ദിനേശ് കേന്ദ്ര സംഘം ഡയറക്ടറാണ്. ബീഡിത്തൊഴിലാളിയായി ജീവിതംആരംഭിച്ച ബാലകൃഷ്ണന്‍ പൊതു പ്രവര്‍ത്തനത്തിലുടെ തൊഴിലാളി നേതാവായി മാറി. ബീഡി – ആന്‍ഡ് സിഗാര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ അഖിലേന്ത്യ സെക്രട്ടറി, കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ അഖിലേന്ത്യാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. സിഐടിയു അഖിലേന്ത്യ ജനറല്‍ കൗണ്‍സില്‍ അംഗം, സിഐടിയു അവിഭക്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം, ദീര്‍ഘകാലം സിഐടിയു ജില്ല പ്രസിഡന്റ് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു. ദിനേശ് ബീഡിയില്‍ നിന്ന് മേസ്തിരിയായി വിരമിച്ചു.

ഭാര്യ: കെ വി സരോജിനി. മക്കള്‍: കെ വി സിന്ധു (മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസ്, കാഞ്ഞങ്ങാട്), കെ വി സന്ധ്യ (ചെത്തുതൊഴിലാളി സൊസൈറ്റി പള്ളിക്കര), കെ വി സരിത. മരുമക്കള്‍: കൃഷ്ണന്‍, ബിജു, സജു . സഹോദരങ്ങള്‍: രാമചന്ദ്രന്‍, കുഞ്ഞിപ്പെണ്ണ്, പരേതയായ മാധവി.

KCN

more recommended stories