കോവിഡ് രണ്ടാം തരംഗം; മഞ്ജു വാര്യരുടെ ‘ചതുര്‍മുഖം’ തിയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചു

കോവിഡ് രണ്ടാം തരംഗം പടരുന്ന സാഹചര്യത്തില്‍ തന്റെ ഏറ്റവും പുതിയ സിനിമയായ ‘ചതുര്‍മുഖം’ തിയേറ്ററില്‍ നിന്നും പിന്‍വലിച്ചതായി മഞ്ജു വാര്യര്‍ അറിയിച്ചു. നിലവിലെ സാഹചര്യവും പൊതുജനാരോഗ്യവും കണക്കിലെടുത്താണ് സിനിമ പിന്‍വലിക്കുന്നതെന്ന് മഞ്ജു കുറിച്ചു. സുരക്ഷിത സാഹചര്യമൊരുങ്ങുമ്‌ബോള്‍ വീണ്ടും തിയേറ്ററുകളിലെത്തും എന്നാണ് പ്രതീക്ഷയെന്നും മഞ്ജു. അതുടനെ ഉണ്ടാവട്ടെ എന്ന പ്രത്യാശയും മഞ്ജുവിന്റെ വാക്കുകളില്‍ നിറയുന്നു.

രജിഷ വിജയന്‍ നായികയായ ‘ഖോ ഖോ’ തിയേറ്ററുകളില്‍ നിന്നും പിന്‍വലിക്കുന്നതായി സംവിധായകന്‍ അറിയിച്ചിരുന്നു. കോവിഡ് ഭീഷണിക്ക് ശേഷം തിയേറ്ററുകള്‍ തുറന്ന ശേഷം മഞ്ജു വാര്യരുടെ ‘ദി പ്രീസ്റ്റ്’, ‘ചതുര്‍മുഖം’ സിനിമകള്‍ റിലീസ് ചെയ്തിരുന്നു. ‘ദി പ്രീസ്റ്റ്’ മികച്ച കളക്ഷന്‍ നേടി മുന്നേറിയ ചിത്രമാണ്.

വിവരസാങ്കേതികവിദ്യയുടെ കാലത്തും വ്യത്യസ്തമായ പ്രേത കഥയുമായി എത്തിയ ചിത്രമാണ് ‘ചതുര്‍മുഖം’. ടെക്‌നോ ഹൊറര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയാണിത്.

മഞ്ജു വാര്യരും, സണ്ണി വെയ്‌നും, അലന്‍സിയറും അവതരിപ്പിക്കുന്ന മൂന്നു കഥാപാത്രങ്ങളെ കൂടാതെ സിനിമയിലെ നാലാമത്തെ മുഖമാരാണെന്നുള്ള പ്രേക്ഷകരുടെ സംശയത്തിനു വിരാമം ഇട്ടു കൊണ്ട് അതിനുള്ള ഉത്തരവുമായ് മഞ്ജു വാര്യരും സണ്ണി വെയ്‌നും എത്തിയിരുന്നു. ഒരു സ്മാര്‍ട്ട് ഫോണിനൊപ്പം നില്‍ക്കുന്ന കഥാപാത്രങ്ങളുടെ സ്പൂക്കി മോഷന്‍ പോസ്റ്ററും, സിനിമയ്ക്കു വേണ്ടി ഒരുക്കിയ കൗതുകരമായ റിംഗ്‌ടോണും ഇരുവരും അനാവരണം ചെയ്യുകയും ചെയ്തു.

രഞ്ജിത്ത് കമല ശങ്കറും, സലീല്‍ വിയും ഒന്നിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ജിസ് ടോംസ് മൂവിയുടെ ബാനറില്‍ മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ജിസ് ടോംസും, ജസ്റ്റിന്‍ തോമസും ചേര്‍ന്ന് കൈകാര്യം ചെയ്തിരിക്കുന്നു. അഭയകുമാര്‍ കെ., അനില്‍ കുര്യന്‍ എന്നിവരാണ് ഏറെ പ്രത്യേകതകള്‍ ഉള്ള സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്.

കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ഒരു ആശയം കൈകാര്യം ചെയ്യുന്ന ചതുര്‍മുഖം ടെക്‌നോഹൊറര്‍ വിഭാഗത്തിലുള്ള ചലച്ചിത്രം ആണ്. മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍ എന്നിവരെ കൂടാതെ, ശക്തമായ ഒരു താരനിരയും, അണിയറ പ്രവര്‍ത്തകരും ചതുര്‍മുഖത്തില്‍ ഉണ്ട്.

നയന്‍, ആമേന്‍, കുരുതി എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ പ്രശസ്ത ഛായാഗ്രാഹകന്‍ അഭിനന്ദന്‍ രാമാനുജമാണ് ചതുര്‍മുഖത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

ആമേന്‍, ആക്ഷന്‍ ഹീറോ ബിജു എന്നീ സിനിമകളുടെ എഡിറ്റര്‍ ആയ മനോജാണ് ചതുര്‍മുഖത്തിന്റെ എഡിറ്റിംഗ് കൈക്കാര്യം ചെയ്തിരിക്കുന്നത്. സൗണ്ട് മിക്‌സിങ് വിഷ്ണു ഗോവിന്ദ്, ചിത്രത്തിന്റെ വി. എഫ്. എക്‌സ് ഏജന്‍സിയായ പ്രോമിസാണ് ആകാംഷ ഉണര്‍ത്തുന്ന മോഷന്‍ പോസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ ബിനീഷ് ചന്ദ്രനോടൊപ്പം കോപ്രൊഡ്യൂസറായി ബിജു ജോര്‍ജ്ജും ചതുര്‍മുഖത്തില്‍ പ്രവര്‍ത്തിക്കുന്നു. ഗാനരചയിതാവ് മനു മഞ്ജിത്ത്, സംഗീത സംവിധാനവും, സൗണ്ടും കൈകാര്യം ചെയ്തിരിക്കുന്നത് ഡോണ്‍ വിന്‍സെന്റാണ്, വസ്ത്രാലങ്കാരം സമീറ സനീഷ്.

സെഞ്ച്വറി ഫിലിംസാണ് ഈ ചിത്രത്തിന്റെ വിതരണം നിര്‍വ്വഹിക്കുന്നത്.

KCN

more recommended stories