ശബ്ദിക്കുന്ന കലപ്പ ഇന്ന് ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നു

പ്രകൃതിയും, മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ, കര്‍ഷകനും, കാളയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന പൊന്‍കുന്നം വര്‍ക്കിയുടെ കഥയെ ആസ്പദമാക്കിയൊരുക്കിയിരിക്കുന്ന ‘ശബ്ദിക്കുന്ന കലപ്പയെന്ന’ ഹ്രസ്വ ചിത്രം ലോക തൊഴിലാളി ദിനമായ ഇന്ന് ഒ.ടി.ടി. പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യുന്നു. റൂട്ട്‌സ് സിലാണ് റിലീസ് ചെയ്യുന്നത്. ജയരാജാണ് ചിത്രത്തിന്റെ സംവിധായകന്‍.

കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പനോരമ വിഭാഗത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. ചിത്രം ആസ്വദിക്കാന്‍ സാധിക്കുന്നവര്‍ക്ക് www.rootsvideo.com എന്ന വെബ് സൈറ്റിലൂടെ സാധിക്കുന്നതാണ്. നാഷ്ണല്‍ അവാര്‍ഡ് ജേതാവ് നിഖില്‍ എസ്. പ്രവീണ്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം, സച്ചിന്‍ ശങ്കര്‍ മന്നത്താണ്.

KCN

more recommended stories