മൂന്ന് കാലഘട്ടങ്ങളിലെ ജീവിത കഥയുമായി തുറമുഖം; മെയ്ദിന പോസ്റ്റര്‍ പുറത്തുവിട്ടു

രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം എന്ന ചിത്രത്തിന്റെ മെയ്ദിന പോസ്റ്റര്‍ റിലീസായി. നിവിന്‍ പോളി മുഖ്യവേഷത്തിലെത്തുന്ന സിനിമയില്‍ നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയ പ്രമുഖര്‍ വേഷമിടുന്നുണ്ട്.

ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന്റെ തിരക്കഥ സംഭാഷണമെഴുതുന്നത്. എഡിറ്റര്‍ ബി അജിത്കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്.

കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മൂന്ന് കാലഘട്ടങ്ങളിലെ ജീവിതമാണ് ഈ സിനിമയിലൂടെ അവതരിപ്പിക്കുന്നത്. വാര്‍ത്താ പ്രചരണം എ.എസ്. ദിനേശ്.

KCN

more recommended stories