സല്‍മാന്‍ ഖാന്റെ ‘ടൈഗര്‍ 3’യുടെ ചിത്രീകരണം അനിശ്ചിതത്വത്തില്‍; ടൗട്ടെ ചുഴലിക്കാറ്റില്‍ സിനിമാ സെറ്റ് തകര്‍ന്നു

സല്‍മാന്‍ ഖാന്‍, കത്രീന കൈഫ് എന്നിവ!ര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടൈഗര്‍ 3 ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. താരങ്ങള്‍ ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്ത ഷൂട്ടിന്റെ ചില ക്ലിപ്പുകള്‍ കണ്ട് തന്നെ ആരാധകര്‍ ഏറെ ആകാംക്ഷയിലാണ്. എന്നാല്‍ മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും തീരപ്രദേശങ്ങളെ തകര്‍ത്ത ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മുംബൈയിലെ സിനിമയുടെ സെറ്റിന് നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരിയില്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. എന്നാല്‍ ഏപ്രിലില്‍ നായിക കത്രീന കൈഫിന് കോവിഡ് പോസിറ്റീവായി. കോവിഡിന്റെ രണ്ടാം തരംഗം സിനിമയെ വീണ്ടും അനിശ്ചിതത്തിലാക്കി. മിഡ്‌ഡേ റിപ്പോര്‍ട്ട് അനുസരിച്ച്, ടൈഗര്‍ 3യിലെ ദുബായ് മാര്‍ക്കറ്റിന്റെ മാതൃകയില്‍, ഗോരേഗാവിലെ എസ്ആര്‍പിഎഫ് ഗ്രൌണ്ടില്‍ ഷൂട്ടിംഗിനായി സജ്ജീകരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ടൗട്ടെ ചുഴലിക്കാറ്റില്‍ സെറ്റിന് കേടുപാടുകള്‍ സംഭവിച്ചതായാണ് വിവരം.

ഫിലിം സിറ്റിയെ ചുഴലിക്കാറ്റ് സാരമായി ബാധിച്ചിട്ടുണ്ടെന്നും സിനിമകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനാല്‍ സെറ്റുകള്‍ക്ക് മാത്രമേ കേടുപാടുകള്‍ സംഭവിച്ചുള്ളൂവെന്നും ആരുടെയും ജീവന്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും ഫെഡറേഷന്‍ ഓഫ് വെസ്‌റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ് (എണകഇഋ) പ്രസിഡന്റ് ബിഎന്‍ തിവാരി പോര്‍ട്ടലിനോട് പറഞ്ഞു. എന്നാല്‍ സെറ്റുകള്‍ക്ക് വന്‍തോതില്‍ കേടുപാടുകള്‍ സംഭവിച്ചിച്ചുണ്ട്. അതിശക്തമായ ചുഴലിക്കാറ്റ് മെയ് 18 ന് ഗുജറാത്തില്‍ മണ്ണിടിച്ചിലുണ്ടാക്കുകയും പിന്നീട് മഹാരാഷ്ട്രയിലേയ്ക്ക് നീങ്ങുകയും ചെയ്തു.

സല്‍മാന്റെ ഏക് താ ടൈഗറിന്റെ തുടര്‍ച്ചയാണ് ടൈഗര്‍ 3. ഏക് താ ടൈഗറിന്റെ രണ്ടാം ഭാഗമായി ടൈഗര്‍ സിന്ദ ഹയ് പുറത്തിറക്കിയിരുന്നു. ആദ്യ ഭാഗം 2012ലാണ് പുറത്തിറങ്ങിയത്. ഇത് ബോക്‌സോഫീസില്‍ 200 കോടിയിലധികം വരുമാനം നേടി. അഞ്ച് വര്‍ഷത്തിന് ശേഷം, ടൈഗര്‍ സിന്ദ ഹയി പുറത്തിറക്കി. ഇതും വന്‍ വിജയമായിരുന്നു. രണ്ട് സിനിമകള്‍ക്കും പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചതിനെ തുട!ര്‍ന്നാണ് മൂന്നാം ഭാഗം പുറത്തിറക്കാന്‍ സിനിമയുടെ അണിയറ പ്രവ!!ര്‍ത്തകര്‍ തയ്യാറായത്.

അതേസമയം, നിരവധി ബോളിവുഡ് താരങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചിരുന്നു. ചുഴലിക്കാറ്റ് തന്റെ ഓഫീസിന് സാരമായ കേടുപാടുകള്‍ വരുത്തിയതായി അമിതാഭ് ബച്ചന്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. നടി രവീന ടണ്ടന്‍ തന്റെ വീട്ട് വളപ്പില്‍ മരങ്ങള്‍ വീണതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സിനിമ പ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി നടന്‍ സല്‍മാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. സിനിമ മേഖലയില്‍ ജോലി ചെയ്യുന്ന സാങ്കേതിക പ്രവര്‍ത്തകര്‍, ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ എന്നിവരുള്‍പ്പെടെ ദിവസവേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് താരം ധനസഹായം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം സിനിമ പ്രവര്‍ത്തകര്‍ക്ക് സല്‍മാന്‍ ഖാന്‍ 3,000 രൂപ വീതം ധനസഹായം നല്‍കിയിരുന്നു. 1500 രൂപയാണ് ആദ്യ ഗഡുക്കളായി പ്രവര്‍ത്തകര്‍ക്ക് നല്‍കുക. സല്‍മാന്‍ ഖാന് പുറമേ യഷ്‌രാജ് ഫിലിംസും സിനിമ പ്രവര്‍ത്തകര്‍ക്ക് സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

KCN

more recommended stories