വിദ്യാനഗറില്‍ വാഹനപകടം: യുവാവ് മരിച്ചു

കാസര്‍കോട്: വിദ്യാനഗറിലുണ്ടായ വാഹനപകടത്തില്‍ യുവാവ് മരിച്ചു. തെരുവത്ത് കൊറക്കോട് ബിലാല്‍ നഗറിലെ ഓട്ടോ ഡ്രൈവര്‍ ബഷീര്‍ – സുഹ്‌റ ദമ്പതികളുടെ മകനും ചക്കര ബസാറില്‍ മൊബൈല്‍ ഫോണ്‍ സര്‍വ്വീസ് കട ഉടമയുമായ മുഹമ്മദ് സക്കീറാ (21) ണ് മരിച്ചത്. വിദ്യാനഗറില്‍ ഞായറാഴ്ച്ചയാണ് അപകടം.സക്കീര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഓട്ടോയും കാറുമാണ് കൂട്ടിയിടിച്ചത്.ഉടന്‍ തന്നെ മംഗളുരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഗള്‍ഫിലുണ്ടായിരുന്ന സക്കീര്‍ ഏതാനും മാസം മുമ്പാണ് നാട്ടിലെത്തിയത്. മൃതദേഹം ഉച്ചയോടെ നാട്ടിലെത്തിക്കും. അപകടം വരുത്തിയ ഓട്ടോ ഡ്രൈവര്‍ക്കെതിരേ പോലീസ് മനപൂര്‍വ്വമല്ലാത്ത നരഹത്യ ശ്രമത്തിന് കേസെടുത്തു. കുടുംബത്തിലെ ഏക ആണ്‍തരിയേയാണ് നഷ്ടപ്പെട്ടത്.സഹോദരങ്ങള്‍: സക്കീന, ഷമീമ.

KCN

more recommended stories