SINCE 90s; വെബ്‌സീരീസിന്റെഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

തൊണ്ണൂറുകളില്‍ ജനിച്ച വിദ്യാസമ്പന്നരും എന്നാല്‍ തൊഴിലില്ലായ്മ അനുഭവിക്കുന്ന സ്വപ്നജീവികളുമായ ഒരു സംഘം യുവാക്കളുടെ കഥ പറയുന്ന ‘SINCE ’90s’ എന്ന പുതിയ വെബ്‌സീരീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ഫോര്‍ ലൈന്‍ എന്റര്‍ ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ മിഥുന്‍ രാജ് കുരുവക്കോട് നിര്‍മിച്ച് അരുണ്‍ അശോക് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച സിന്‍സ് ’90s ല്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് യുവ താരം പ്രയാണ്‍ വിഷ്ണുവാണ്. ക്യാമറ – നവീന്‍ ശ്രീറാം, എഡിറ്റിംഗ് – രഞ്ജിത് രവീന്ദ്രന്‍, മ്യൂസിക് – ജയസൂര്യ, ആര്‍ട്ട് ഡയറക്ഷന്‍ – രജീഷ് സരോവര്‍.

നവാഗതരായ അനീഷ് അരമങ്ങാനം, രാഗേഷ് ബാലകൃഷ്ണന്‍, കസര്‍ബാല്‍, ചാള്‍സ് ജോസഫ്, രമേഷ് തമ്പി, സൂരജ് അശോക് എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.
പ്രസ്തുത വെബ്സീരീസ് ഉടന്‍ തന്നെ മലയാളത്തിലെ പ്രമുഖമായ ഒരു ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീമിങ് ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

KCN

more recommended stories