പൃഥ്വിരാജിന്റെ ‘കോള്‍ഡ് കേസ്’ ഈ മാസം ഡിജിറ്റല്‍ റിലീസ് ചെയ്യും; തിയതി പ്രഖ്യാപിച്ചു

പൃഥ്വിരാജ് ചിത്രം ‘കോള്‍ഡ് കേസ്’ ആമസോണ്‍ െ്രെപം വഴി റിലീസ് ചെയ്യും. ഏറെനാളുകള്‍ക്കു ശേഷം പൃഥ്വിരാജ് വീണ്ടും കാക്കി അണിയുന്ന ചിത്രമാണ് ‘കോള്‍ഡ് കേസ്’. ജൂണ്‍ 30 ആണ് റിലീസ് തിയതി. കഴിഞ്ഞ ദിവസം ഫഹദ് ഫാസില്‍ ചിത്രം ‘മാലിക്’ ഡിജിറ്റല്‍ റിലീസ് ചെയ്യും എന്ന് പ്രഖ്യാപിച്ചതിനു തൊട്ട് പിന്നാലെയാണ് ‘കോള്‍ഡ് കേസും’ തിയതി പുറത്തുവിട്ടത്. 2020ല്‍ പുറത്തിറങ്ങിയ ‘അയ്യപ്പനും കോശിയും’ സിനിമയ്ക്ക് ശേഷം ഇറങ്ങുന്ന പൃഥ്വിരാജ് ചിത്രമാവുമിത്.

സത്യം, മുംബൈ പോലീസ് തുടങ്ങിയ ചിത്രങ്ങളിലെ പൃഥ്വിരാജിന്റെ പോലീസ് വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു. പരസ്യചിത്ര നിര്‍മ്മാണ മേഖലയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്ബത്തുള്ള നവാഗതനായ തനു ബാലക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീനാഥ് തിരക്കഥയൊരുക്കുന്നു. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി. ജോണും ചേര്‍!ന്നാണ്. കലാസംവിധാനം അജയന്‍ ചാലിശ്ശേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ.

നിര്‍മ്മാണം ആന്റോ ജോസഫ്, ജോമോന്‍ ടി. ജോണ്‍, ഷമീ!ര്‍ മുഹമ്മദ് എന്നിവരാണ്. കോവിഡ് നിയന്ത്രണങ്ങളോടെ പൂര്‍ത്തിയാക്കിയ ‘ഇരുള്‍’ എന്ന ഫഹദ് ഫാസില്‍ ചിത്രത്തിന് ശേഷം ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ്എന്നിവര്‍ നിര്‍മ്മാതാക്കളാകുന്ന ചിത്രമാണ് ‘കോള്‍ഡ് കേസ്’.

നിലവില്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ സിനിമയുടെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാണ് പൃഥ്വിരാജ്. അദ്ദേഹം ഈ ചിത്രത്തില്‍ ഒരു മുഖ്യ വേഷം ചെയ്യുന്നുണ്ട്. കൂടാതെ കഴിഞ്ഞ ദിവസം അടുത്ത സംവിധാന സംരംഭത്തെക്കുറിച്ച് സൂചന നല്‍കിയിരുന്നു.

‘ബാറോസ്: ഗാര്‍ഡ്യന്‍ ഓഫ് ഡി’ഗാമാസ് ട്രെഷര്‍’. കുട്ടികള്‍ക്ക് വേണ്ടി 3ഉ യില്‍ ഒരുങ്ങുന്ന സിനിമയാണ്. കാക്കനാട് നവോദയ സ്റ്റുഡിയോയിലാണ് സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നത്.

ജിജോ പുന്നൂസ് ആണ് തിരക്കഥാകൃത്ത്. ചിത്രത്തില്‍ പ്രതാപ് പോത്തന്‍, വിദേശ നടി പാസ് വേഗ എന്നിവര്‍ വേഷമിടുന്നുണ്ട്.

ബാറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി’ഗാമാസ് ട്രെഷര്‍ എന്ന പേരിലെ നോവല്‍ അടിസ്ഥാനമാക്കിയാണ് ജിജോ പുന്നൂസ് തിരക്കഥയൊരുക്കുന്നത്. ബാറോസ് എന്ന നിധിസൂക്ഷിപ്പുകാരന്റെ വേഷം മോഹന്‍ലാല്‍ ചെയ്യും. ഗോവയും പോര്‍ട്ടുഗലുമാണ് പ്രധാന ലൊക്കേഷനുകള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് നിര്‍മ്മാണം.

2019 ഏപ്രില്‍ മാസത്തിലാണ് താന്‍ സംവിധായകനാകാന്‍ പോകുന്ന വിവരം മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ കുറിച്ചത്.

മാത്രവുമല്ല, മോഹന്‍ലാല്‍പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്നാള്‍ സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം ഘ2 എമ്ബുരാന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രം ഷൂട്ടിംഗ് പ്രഖ്യാപനം കാത്തിരിക്കുകയാണ് ആരാധകര്‍.

KCN

more recommended stories