ഇലക്ട്രിക്ക് ഓട്ടോ സോളാറിലും ഓടിക്കാം

പുതിയൊരു ഇലക്ട്രിക്ക് ഓട്ടോ കൂടി വിപണിയിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. വേഗ എന്ന ശ്രീലങ്കന്‍ ഇവി സ്റ്റാര്‍ട്ടപ്പ് ആണ് ഇടിഎക്സ് എന്ന ഈ ഇലക്ട്രിക് ഓട്ടോറിക്ഷയെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്് സോളാര്‍ പാനല്‍ ഉള്‍പ്പെടെയുള്ള സംവിധാനത്തോടെയാണ് ഈ ഓട്ടോറിക്ഷ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്റെ ടീസര്‍ വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

സുരക്ഷിതവും പരിസ്ഥിതി സൗഹൃദവും ചെലവു കുറഞ്ഞ നഗര യാത്രകള്‍ക്കായി രൂപകല്‍പ്പന ചെയ്ത പുതുതലമുറ ഇലക്ട്രിക് ത്രീ-വീലറാണ് ഇടിഎക്സ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സാധനങ്ങള്‍ കൊണ്ടുപോകുന്നതിനുവേണ്ടി സാധാരണ യാത്രക്കാര്‍ക്കുള്ള സ്ഥലത്തിന് പുറമേ ലഗേജ് ഇടവും ഇടിഎക്സില്‍ ഉണ്ട്. എല്‍എഫ്പി ബാറ്ററി പാക്കുകളില്‍ നിന്ന് കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറായിരിക്കും വെഗ ഇടിഎക്സ് ഇലക്ട്രിക് ഓട്ടോയുടെ ഹൃദയം. വാഹനത്തിന് താങ്ങാവുന്ന വില നിശ്ചയിക്കാന്‍ ഈ ബാറ്ററി സഹായിക്കും എന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. ഇടയ്ക്കിടയ്ക്കുള്ള ചാര്‍ജിംഗ് ഒഴിവാക്കുന്നതിനായി ഒരു സോളാര്‍ പാനല്‍ റൂഫും ഓട്ടോയില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് മാത്രം ബാറ്ററിക്ക് പ്രതിദിനം 64 കിലോമീറ്റര്‍ റേഞ്ച് നല്‍കാന്‍ സാധിക്കും.

KCN

more recommended stories