ഹാര്‍ലി ഡേവിഡ്‌സന്റെ പാന്‍ അമേരിക്ക 1250 ന്റെ ബുക്കിംഗ് തുടങ്ങി

ഐക്കണിക്ക് അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സന്റെ ഏറ്റും കരുത്തുള്ള അഡ്വഞ്ചര്‍ ബൈക്കായ പാന്‍ അമേരിക്ക 1250 ന്റെ ബുക്കിംഗ് തുടങ്ങി. ഹീറോ മോട്ടോകോര്‍പ്പാണ് ബുക്കിംഗ് തുടങ്ങിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച ഹാര്‍ലിയുടെ വാഹനങ്ങള്‍ നിലവില്‍ ഹീറോ വഴിയാണ് വില്‍ക്കുന്നത്. ഹാര്‍ലിയുടെ മറ്റ് 13 മോഡലുകള്‍ക്കും വരാനിരിക്കുന്ന സ്പോര്‍ട്സ്റ്റര്‍ എസിനും പാന്‍ അമേരിക്കക്ക് ഒപ്പം ബുക്കിങ് ആരംഭിച്ചതായി ഹീറോ മോട്ടോകോര്‍പ്പ് അറിയിച്ചു. അടുത്ത വര്‍ഷം ഫെബ്രുവരി മുതല്‍ ഹാര്‍ലി ഓണേഴ്‌സ് ഗ്രൂപ്പ് ഇവന്റുകള്‍ പുനരാരംഭിക്കാനും ഹീറോ പദ്ധതിയിടുന്നുണ്ട്.

ഹാര്‍ലി-ഡേവിഡ്സണിന്റെ വേറിട്ട ബൈക്കാണ് പാന്‍ അമേരിക്ക. സ്റ്റാന്‍ഡേര്‍ഡ് സ്‌പെഷല്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണ് വാഹനത്തിനുള്ളത്. അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളിന്റെ രണ്ട് വേരിയന്റുകളും ഇന്ത്യയില്‍ ലഭിക്കും. ബേസ് വേരിയന്റിന് 16.90 ലക്ഷം രൂപയും പാന്‍ അമേരിക്ക 1250 സ്പെഷല്‍ എന്ന പ്രീമിയം വേരിയന്റിന് 19.99 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.

രണ്ട് വേരിയന്റുകളുടെയും മെക്കാനിക്കല്‍ സ്പെസിഫിക്കേഷനുകള്‍ ഒന്നുതന്നെയാണ്. 1252 സിസി, റെവലൂഷന്‍ മാക്സ് 1250 എന്‍ജിനാണ് ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 9,000 ആര്‍പിഎമ്മില്‍ 150 ബിഎച്ച്പി കരുത്തും 6,750 ആര്‍പിഎമ്മില്‍ 127 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും.

ഹാര്‍ലി ഡേവിഡ്സണ്‍ പാന്‍ അമേരിക്ക 1250 മോട്ടോര്‍സൈക്കിളിന്റെ രണ്ട് വേരിയന്റുകളും ഫീച്ചറുകളാല്‍ വ്യത്യസ്തമാണ്. എല്ലായിടത്തും എല്‍ഇഡി ലൈറ്റിംഗ്, ബ്ലൂടൂത്ത് വഴി കണക്റ്റ് ചെയ്യാന്‍ കഴിയുന്ന 6.8 ഇഞ്ച് കളര്‍ ടിഎഫ്ടി ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവ രണ്ട് വകഭേദങ്ങളുടെയും സ്റ്റാന്‍ഡേഡ് ഫീച്ചറുകളാണ്. ഇലക്ട്രോണിക്കലായി ക്രമീകരിക്കാവുന്ന സെമി ആക്റ്റീവ് സസ്പെന്‍ഷന്‍ സംവിധാനം, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), സെന്റര്‍ സ്റ്റാന്‍ഡ്, ഹീറ്റഡ് ഗ്രിപ്പുകള്‍, സ്റ്റിയറിംഗ് ഡാംപര്‍, വ്യവസായത്തില്‍ ഇതാദ്യമായി അഡാപ്റ്റീവ് റൈഡ് ഹൈറ്റ് സിസ്റ്റം (ഓപ്ഷണല്‍) എന്നിവ സ്പെഷല്‍ വേരിയന്റിലെ അധിക ഫീച്ചറുകളാണ്.

കോര്‍ണേറിങ് എബിഎസ്, ലീന്‍-സെന്‍സിറ്റീവ് ട്രാക്ഷന്‍ കണ്ട്രോള്‍, ഹില്‍-ഹോള്‍ഡ് കണ്ട്രോള്‍, ക്രൂയിസ് കണ്ട്രോള്‍, സെമി-ആക്റ്റീവ് സസ്‌പെന്‍ഷന്‍, റൈഡിങ് മോഡുകള്‍, 6.8-ഇഞ്ച് ടച്ച്-സെന്‍സിറ്റീവ് ഫുള്‍ കളര്‍ ടിഎഫ്ടി സ്‌ക്രീന്‍ തുടങ്ങിയ നിരവധി ഫീച്ചറുകള്‍ പാന്‍ അമേരിക്ക 1250-യിലുണ്ട്. 19-ഇഞ്ച് മുന്‍വീലും 17-ഇഞ്ച് പിന്‍ വീലുമാണ് പാന്‍ അമേരിക്ക 1250-യ്ക്ക്. സ്റ്റാന്‍ഡേര്‍ഡ്, പാന്‍ അമേരിക്ക സ്‌പെഷ്യല്‍ മോഡലുകള്‍ക്ക് അല്ലോയ്വീലുകളാണ്. ഹാര്‍ലി ഡേവിഡ്‌സണ്‍ പാന്‍ അമേരിക്ക 1250-യ്ക്ക് പൂര്‍ണമായും ക്രമീകരിക്കാവുന്ന ഷോവ അപ്‌സൈഡ് ഡൗണ്‍ മുന്‍ സസ്പെന്‍ഷനും മോണോ പിന്‍ സസ്‌പെന്‍ഷനുമാണ് ലഭിക്കുന്നത്.

പാന്‍ അമേരിക്ക 1250-യ്ക്ക് 1252 സിസി റെവൊല്യൂഷന്‍ മാക്‌സ് വി-ട്വിന്‍ എന്‍ജിന്‍ ആണ് കരുത്തേകുന്നത്. 9,000 ആര്‍പിഎമ്മില്‍ 150 എച്ച്പി പവറും 6,750 ആര്‍പിഎമ്മില്‍ 127 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ നിര്‍മ്മിക്കുന്നത്. ഇരട്ട ഓവര്‍ഹെഡ് ക്യാംഷാഫ്റ്റുകള്‍, ലിക്വിഡ്-കൂളിംഗ്, വേരിയബിള്‍ വാല്‍വ് ടൈമിംഗ്, നാല്-വാല്‍വ് സിലിണ്ടര്‍ ഹെഡുകള്‍ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകള്‍ റെവൊല്യൂഷന്‍ മാക്‌സ് വി-ട്വിന്‍ എന്‍ജിനില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഹാര്‍ലി ഡേവിഡ്‌സണ്‍ പാന്‍ അമേരിക്ക 1250-യ്ക്ക് സ്ലിപ്പര്‍ ക്ലച്ചുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആറ് സ്പീഡ് ഗിയര്‍ബോക്സ് ആണ് ലഭിക്കുന്നത്.

പാന്‍ അമേരിക്ക 1250 മോട്ടോര്‍സൈക്കിളിനെ അടുത്തിടെ കമ്പനി തായ്ലാന്‍ഡ് വിപണിയില്‍ അവതരിപ്പിച്ചിരുന്നു. പാന്‍ അമേരിക്ക 1250, പാന്‍ അമേരിക്ക 1250 സ്പെഷ്യല്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ബൈക്ക് തായ്‌ലന്‍ഡില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. 2021 ഫെബ്രുവരിയിലാണ് ബൈക്ക് ആഗോള തലത്തില്‍ അരങ്ങേറിയത്. ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ്, വരാനിരിക്കുന്ന ഡുകാറ്റി മള്‍ട്ടിസ്ട്രാഡ വി4 എന്നിവയാണ് ഇന്ത്യന്‍ വിപണിയിലെ എതിരാളികള്‍.

2021 ലെ ഏറ്റവും മികച്ച മോട്ടോര്‍സൈക്കിളുകളിലൊന്നാണ് പാന്‍ അമേരിക്ക 1250 എന്നും അഡ്വഞ്ചര്‍ ടൂറിങ് വിഭാഗത്തിലേക്കുള്ള ഹാര്‍ലിയുടെ ആദ്യ വാഹനമാണിതെന്നും ഹീറോ പ്രീമിയം സെഗ്‌മെന്റ് ബിസിനസ് മേധാവി രവി അവളൂര്‍ പറഞ്ഞു. മോട്ടോര്‍സൈക്കിള്‍ ഇതിനകം തന്നെ ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇന്ത്യന്‍ വിപണിയില്‍ ഹാര്‍ലി-ഡേവിഡ്സണുമായി ഹീറോ പങ്കാളിത്തം പ്രഖ്യാപിക്കുന്നത്. ഉപഭോക്താക്കളുടെ ടച്ച് പോയിന്റുകളും മോട്ടോര്‍സൈക്കിളുകളുടെ സര്‍വ്വീസ് കേന്ദ്രങ്ങളും ഹീറോ വിപുലീകരിക്കുന്നുണ്ട്. ഹാര്‍ലി-ഡേവിഡ്സണ്‍ ഉപഭോക്താക്കള്‍ക്കായി രാജ്യത്തുടനീളം 14 സമ്പൂര്‍ണ്ണ ഡീലര്‍ഷിപ്പുകളുടെയും ഏഴ് അംഗീകൃത സേവന കേന്ദ്രങ്ങളുടെയും ശൃംഖലയാണ് ഇപ്പോള്‍ ഹീറോക്കുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍

KCN

more recommended stories