നീറ്റ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി പരീക്ഷ പഴയ മാതൃകയില്‍ തന്നെ നടത്തും: കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: 2021 വര്‍ഷത്തെ നീറ്റ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി (നീറ്റ്-പി.ജി) പരീക്ഷ പഴയ മാതൃകയില്‍ (2020) തന്നെ നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. പരീക്ഷയില്‍ അവസാന നിമിഷം മാറ്റം വരുത്തിയതിനെതിരെ പി.ജി വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി സുപ്രീംകോടതി പരിഗണിക്കവെയാണ് കേന്ദ്രം നിലപാട് അറിയിച്ചത്.

പുതുക്കിയ പരീക്ഷ രീതി 2022-23 അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

പരീക്ഷാ നടത്തിപ്പില്‍ അവസാന നിമിഷം മാറ്റം വരുത്തിയതിനെ രൂക്ഷമായി സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. ചെറുപ്പക്കാരും ഊര്‍ജസ്വലരുമായ ഡോക്ടര്‍മാരെ അധികാര കളിയിലെ ഫുട്ബാളായി കാണരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു. കോടതി

വിമര്‍ശനത്തിന് പിന്നാലെയാണ് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

KCN

more recommended stories