മരക്കാര്‍: വാക്കുമാറ്റിയത് തിയറ്ററുടമകളെന്ന് നിര്‍മാതാക്കള്‍

മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ഒടിടി റിലീസിലേക്ക് നീങ്ങുന്നതുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളുടെയും തിയറ്ററുടമകളുടെയും സംഘടനകള്‍ തമ്മില്‍ ഭിന്നിപ്പില്‍. ചിത്രം ഒടിടി റിലീസിലേക്ക് നീങ്ങാനുണ്ടായ സാഹചര്യം പരിഗണിച്ച് നിര്‍മാതാവ് ആന്റണി പെരുമ്ബാവൂരിനെ പിന്തുണയ്ക്കുന്നതായും. തിയറ്ററുകാരില്‍ നിന്ന് അഡ്വാന്‍സ് മേടിച്ച തുക തിരികെ ഏല്‍പ്പിക്കുമെന്നും നിര്‍മാതാക്കളുടെ സംഘടനാ പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന ധാരണകള്‍ പാലിക്കാന്‍ തിയറ്റര്‍ ഉടമകള്‍ തയ്യാറായിട്ടില്ലെന്നും നിര്‍മാതാക്കളുടെ സംഘടന ആരംഭിക്കുന്നു. ചിത്രം ഹോള്‍ഡ് ചെയ്തു പ്രദര്‍ശിപ്പിക്കുന്നതിന് 200ഓളം തിയറ്ററുകള്‍ ലഭ്യമാക്കുമെന്നായിരുന്നു ധാരണ. എന്നാല്‍ ഇതുവരെ 86 തിയറ്ററുകള്‍ മാത്രമാണ് കരാര്‍ ഒപ്പുവെച്ചിട്ടുള്ളത്. മറ്റുള്ള സിനിമകള്‍ ഒടിടിയില്‍ പോകുമ്‌ബോള്‍ ഇല്ലാത്ത പ്രശ്‌നം ഈ ചിത്രത്തിന്റെ കാര്യത്തില്‍ മാത്രം എന്തിനാണെന്നും ദീര്‍ഘകാലം സിനിമ റിലീസ് ചെയ്യാതെ കാത്തിരിക്കാന്‍ നിര്‍മാതാവിന് സാധിക്കില്ലെന്നും സംഘടനാ പ്രതിനിധികള്‍ പറയുന്നു.

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 100 കോടി മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രം നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമുകളിലെത്തിക്കുന്നതിന് ശ്രമം തുടങ്ങിയതായി കഴിഞ്ഞ ദിവസമാണ് നിര്‍മാതാവ് ആന്റണി പെരുമ്ബാവൂര്‍ മാധ്യമങ്ങളെ അറിയിച്ചത്.

KCN

more recommended stories